17 അഫ്ഗാനിസ്ഥാന്‍കാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്താനുള്ള ശ്രമങ്ങള്‍ക്ക് യുഎസ് അധികൃതരില്‍നിന്നു പിന്തുണ ലഭിക്കുന്നില്ലെന്ന് സംഭവത്തില്‍ കുറ്റാരോപിതനായ പട്ടാളക്കാരന്‍ ബേല്‍സിന്റെ അഭിഭാഷകന്‍ ജോണ്‍ ഹെന്റി ബ്രൌണ്‍. തന്റെ കാണ്ഡഹാറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പരിക്കേറ്റവരെ അഭിമുഖം ചെയ്യാനുള്ള തന്റെ സംഘത്തിന്റെ ശ്രമം യുഎസ് സേന തടഞ്ഞു.
തന്റെ സംഘം അഫ്ഗാനിസ്ഥാനിലുണ്െടങ്കിലും അവര്‍ക്കു പട്ടാള പ്രോസിക്യൂട്ടര്‍മാരില്‍നിന്നു കാര്യമായ സഹകരണം ലഭിക്കുന്നില്ല. പ്രോസിക്യൂഷന്‍ സംഘം അവരുടെ കണ്െടത്തലുകള്‍ പങ്കുവയ്ക്കുന്നില്ല. സംഭവം നടന്ന രാത്രിയെക്കുറിച്ചുള്ള വിശ്വസനീയമായ വിവരണം ഇതുവരെ ലഭിച്ചിട്ടില്ല. ബേല്‍സ് ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് അഫ്ഗാന്‍ ഗ്രാമീണര്‍ വിശ്വസിക്കുന്നില്ലെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ബേല്‍സ് ക്യാമ്പില്‍നിന്ന് രണ്ടുവട്ടം ഇറങ്ങിപ്പോയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. തന്റെ അന്വേഷണ സംഘം അഫ്ഗാനിസ്ഥാനിലെ യുഎസ് പട്ടാളക്കാരോടു സംസാരിച്ചുവെങ്കിലും സാക്ഷികളാരെയും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കാണ്ഡഹാറിലെ ആശുപത്രിയില്‍ പരിക്കേറ്റവരെ കണാനെത്തിയ തന്റെ സംഘത്തിന് അനുമതി നിഷേധിക്കപ്പെട്ടു. ഇതിന്റെ പിറ്റേന്ന് പ്രോസിക്യൂഷന്‍ സംഘം പരിക്കേറ്റവരുടെ മൊഴിയെടുക്കുകയുണ്ടായി. ഇതിനുപിന്നാലെ ആശുപത്രിയിലുണ്ടായിരുന്നവരെയെല്ലാം വിട്ടയച്ചു. അവരെ ബന്ധപ്പെടാനുള്ള ഒരു വിവരവും ശേഷിച്ചിട്ടില്ല.
നിര്‍ണായക സാക്ഷികള്‍ ചിതറിപ്പോകുമെന്നും വീണ്ടും കണ്െടത്താന്‍ സാധിക്കാതെ വരുമെന്നും ബ്രൌണ്‍ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 11 രാത്രിയില്‍ അഫ്ഗാനിസ്ഥാനിലെ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ ബേല്‍സിനെതിരേ ഔദ്യോഗിക കുറ്റപത്രം ചുമത്തിയിട്ടുണ്ട്. എട്ടു മുതിര്‍ന്നവരും ഒമ്പതു കുട്ടികളുമാണ് വെടിയേറ്റു മരിച്ചത്. ബേല്‍സിനെതിരായ വിചാരണ എന്നാരംഭിക്കുമെന്നു വ്യക്തമല്ല. കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ ലഭിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല