നയന്‍താര സിനിമയില്‍ അഭിനയിച്ചുതുടങ്ങി. റാണ ദഗ്ഗുബാട്ടി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് നയന്‍സ് അഭിനയിക്കുന്നത്. ഹൈദരാബാദില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതോടെ പ്രഭുദേവ – നയന്‍താര ബന്ധം എന്നത്തേക്കുമായി വേര്‍പെട്ടതായി സ്ഥിരീകരണമായിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട മറ്റു ചില വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. നയന്‍സ് പഴയ കാമുകന് ചിമ്പുവിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്നായിരുന്നു അത്. വെട്രിമാരന് സംവിധാനം ചെയ്യുന്ന ‘വട ചെന്നൈ’ എന്ന സിനിമയില്‍ ചിമ്പുവിന്റെ നായികയായി നയന്‍സ് എത്തും എന്നായിരുന്നു റിപ്പോര്‍ട്ട്. മാത്രമല്ല, ചിമ്പുവിന്റെ ആല്‍ബമായ ‘ലവ് ആന്ത’ത്തില്‍ നയന്‍താര അഭിനയിക്കുമെന്നും വിവരം ലഭിച്ചു.
നയന്‍താരയും പ്രഭുദേവയും തമ്മില്‍ പിരിഞ്ഞതിന് കാരണക്കാരന്‍ ചിമ്പുവാണെന്നും ചില കോടമ്പാക്കം ഗോസിപ്പുകളില്‍ കണ്ടു. എന്നാല്‍ ചിമ്പു പറയുന്നത് കേട്ടോ? “ആര് ചെയ്ത തെറ്റാണോ ആവോ, ഞാന്‍ വെറുതെ പഴി കേള്‍ക്കുന്നു. അത് എന്റെ രാശിയുടെ കുഴപ്പമാണ്. നയന്‍താര നല്ല പെണ്ണാണ്. അവര്‍ക്ക് എന്താണ് ഇങ്ങനെ സംഭവിച്ചത് എന്ന് എനിക്കറിയില്ല. അവര്‍ എവിടെയാണെങ്കിലും സന്തോഷത്തോടെ ജീവിക്കണം. അതുമാത്രം മതി എനിക്ക്” – ചിമ്പു വ്യക്തമാക്കുന്നു.
നയന്‍താരയോടൊത്ത് അഭിനയിക്കുമോ എന്ന ചോദ്യത്തിന് ചിമ്പുവിന്റെ മറുപടി ഇതാണ് – “ഞാന്‍ അവരെ തേടി പോകില്ല. കഥയ്ക്ക് അവര്‍ ആവശ്യമണെങ്കില്, അവരെ തന്നെ നായികയാക്കണമെന്ന് സംവിധായകന് നിര്‍ബന്ധം പിടിച്ചാല്‍ ഞാന്‍ അഭിനയിക്കാന്‍ സമ്മതിക്കും. അഭിനയം എന്റെ തൊഴിലാണ്. അതില്‍ സ്വകാര്യ ജീവിതം കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല”.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല