1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2012

ട്രക്ക് ഡ്രൈവര്‍മാരുടെ സമരത്തെക്കുറിച്ച് അനിശ്ച്തത്വം നില നില്‍ക്കെ പരിഭ്രാന്തരാകേണ്ടതില്ലെന്നു ജനങ്ങളോട് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഇന്ധനം ശേഖരിക്കണമെന്ന് ഉപദേശിച്ച സര്‍ക്കാരാണ് ഇപ്പോള്‍ വാക്ക് മാറ്റിയിരിക്കുന്നത് . ക്യാബിനറ്റ്‌ ഓഫീസ്‌ മിനിസ്റ്റര്‍ ഫ്രാന്‍സിസ്‌ മോഡ് ആണ് ഇന്ധനക്ഷാമം വരാനായി പോകുകയാണ് എന്നും ആവശ്യത്തിന് ഇന്ധനം കരുതി വയ്ക്കണം എന്നും ജനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയത്. ഇത്പറഞ്ഞതിന് തൊട്ടു പിന്നാലെ ജനങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ ക്യൂ നിന്ന് തുടങ്ങുകയും ചെയ്തു. ഇത് പിന്നീട് ഇന്ധന ക്ഷാമത്തിന് കാരണമാകുകയും ചെയ്തു.

യുണൈറ്റ് യൂണിയന്റെ കീഴിലുള്ള രണ്ടായിരത്തോളം ടാങ്കര്‍ ഡ്രൈവര്‍മാരാണ് പണിമുടക്കും എന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നിന്ന നില്‍പ്പില്‍ മറുകണ്ടം ചാടുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. സമരം സംഭവിക്കില്ല എന്ന രീതിയിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ സമീപനം. റോഡിലൂടെ ഒന്‍പതു മണിക്കൂര്‍ എന്നുള്ളത് പതിനൊന്നു മണിക്കൂറായി കൂട്ടുന്നതിലൂടെ വേഗം കുറച്ചും സുരക്ഷിതമായും വാഹനം ഓടിക്കുവാന്‍ ഡ്രൈവര്‍മാര്‍ക്ക് സാധിക്കും. ഇതിനായി സര്‍ക്കാര്‍ നിയമ ഭേദഗതി നടത്തുവാന്‍ ഒരുങ്ങുന്നുണ്ട്.

വീട്ടില്‍ പെട്രോള്‍ ശേഖരിച്ച യോര്‍ക്കിലെ ഡയാന ഹില്‍ എന്ന സ്ത്രീയ്ക്ക് നാല്‍പതു ശതമാനത്തോളം പൊള്ളല്‍ ഏറ്റ നിലയില്‍ ആശുപത്രിയില്‍ ആയ സംഭവത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ തങ്ങളുടെ വിഷമം അറിയിച്ചിരുന്നു. വെള്ളിയാഴ്ച റെക്കോര്‍ഡ്‌ വിലപനയായിരുന്നു പെട്രോളിന് ഡീസലിനും ലഭിച്ചത് ഒരൊറ്റ ദിവസം കൊണ്ട് 172% ആണ് പെട്രോള്‍വില്പന കൂടിയത്. ഡീസല്‍ വില്പന 77% കൂടുകയും ചെയ്തു. സുരക്ഷയുടെ കാരണം പറഞ്ഞാണ് ഡ്രൈവര്‍മാര്‍ സമരത്തിലേക്ക് ഇറങ്ങുന്നത്.

എന്നാല്‍ ഈസ്റ്ററിനു ശേഷം സമരം സംഭവിക്കില്ല എന്ന് സര്‍ക്കാര്‍ ഏതാണ്ട് ഉറപ്പു നല്‍കിക്കഴിഞ്ഞു. ക്യാബിനറ്റ്‌ ഓഫീസ്‌ മിന്‍സ്ട്ടര്‍ ആണ് അനാവശ്യമായ പരിഭ്രാന്തി പരത്തിയതെന്നു പല വിദഗ്ദ്ധരും വിമര്‍ശിച്ചു. ഇതിന്റെ പേരില്‍ വാക്ക് മാറ്റി പറയുകയും രാജി വച്ച്പോകണമെന്നും മോടിനോട് ലേബര്‍ എംപിയായ ജോണ് മാന്‍ ആവശ്യപ്പെട്ടു. ആമ്പുലന്‍സ് ഡ്രൈവര്‍മാര്‍ക്ക്‌ ഇപ്പോഴും ഇന്ധനക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കാര്യങ്ങള്‍ എത്രയും പെട്ടെന്ന് ഒത്തു തീര്‍പ്പാക്കുവാന്‍ സര്‍ക്കാര്‍ ഉത്സാഹിക്കണം എന്ന് വിവിധ സംഘടനകള്‍ ആവശ്യപെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.