മുംബൈ: രാജ്യത്തെ മുന്‍നിര വ്യവസായ ഗ്രൂപ്പായ ലാര്സണ് ആന്‍ഡ് ട്യൂബ്രോ തങ്ങളുടെ ഐടി ബിസിനസായ എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക് എന്ന പേരിലുള്ള കമ്പനി വില്ക്കൊനൊരുങ്ങുന്നു. ജാപ്പനീസ് കമ്പനിയായ ഫുജിറ്റ്സു ഏറ്റെടുക്കലിനായി താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കമ്പനിയുടെ മൂല്യം നിര്‍ണയിക്കാനും ഏറ്റെടുക്കലിന് കമ്പനികളെ തേടാനും എല്‍ ആന്‍ഡ് ടി മര്‍ച്ചന്റ് ബാങ്കര്‍മാരുമായി ചര്‍ച്ച നടത്തുന്നതായാണ് സൂചന. ഐടി രംഗത്തെ വലിയ കമ്പനികളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, വിപ്രോ എന്നിവയുടെയൊന്നും അരികത്ത് എത്താന്‍ കഴിയാത്തതിനാലാണ് ഐടി കമ്പനി വില്‍ക്കാനൊരുങ്ങുന്നത്. 2009ല്‍ സത്യം കമ്പ്യൂട്ടേഴ്സിനെ ഏറ്റെടുത്തുകൊണ്ട് കമ്പനിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ശ്രമിച്ചതാണെങ്കിലും അത് നടന്നില്ല. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പാണ് പ്രതിസന്ധിയില്‍ പെട്ട സത്യം കമ്പ്യൂട്ടേഴ്സിനെ ഏറ്റെടുത്തത്. ഇതോടെ ഐടി കമ്പനിയെ ശക്തിപ്പെടുത്താമെന്ന കണക്കുകൂട്ടലുകള്‍ തെറ്റി.
2,080 കോടി രൂപ വിറ്റുവരവുള്ള എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്കില്‍ 12,000ത്തോളം പേരാണ് ജോലി ചെയ്യുന്നത്. കമ്പനിയുടെ അറ്റാദായം 281 കോടി രൂപയാണ്. 37,000 കോടി രൂപ വിറ്റുവരവുള്ള എല്‍ ആന്‍ഡ് ടി ഗ്രൂപ്പ് വന്‍ തോതിലുള്ള പുന:സംഘടന നടത്തുകയാണ്. കമ്പനി മൂന്ന് സ്വതന്ത്ര കമ്പനികളായി വിഭജിച്ചുകൊണ്ടാണിത്. കമ്പനിയുടെ ഘടന കൂടുതല്‍ ലളിതമാക്കുന്നതിനായാണ് ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല