രഹസ്യവിവാഹം സംവൃതയുടെ അഭിനയജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സംവൃതയെ രഹസ്യമായി മിന്നുകെട്ടിയ അഖില്‍ നടിയുടെ കരിയറില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മമ്മൂട്ടി ചിത്രമായ താപ്പാനയില്‍ സംവൃതയെ നായികയാക്കാന്‍ നേരത്തെ സംവിധായകന് ജോണി ആന്റണിയ്ക്ക് ആലോചനയുണ്ടായിരുന്നുവത്രേ. മമ്മൂട്ടിയും ഇതിനോട് യോജിച്ചു. ഈ പ്രൊജക്ടില്‍ സംവൃതയ്ക്കും താത്പര്യമുണ്ടായിരുന്നു. എന്നാലീ നീക്കം അഖില്‍ തടഞ്ഞുവെന്നാണ് പരദൂഷണക്കാരുടെ കണ്ടുപിടുത്തം.
താപ്പാനയില്‍ നിന്ന് അഖില്‍ പറഞ്ഞതുപ്രകാരം സംവൃത പിന്മാറുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് ചാര്‍മി ചിത്രത്തിലേക്കെത്തിയതെന്നും ഗോസിപ്പുകാര്‍ കണ്ടെത്തിയിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ പൃഥ്വിരാജ് ചിത്രത്തിലും സംവൃതയുണ്ടാവില്ലെന്നാണ് സൂചനകള്‍. വിവാഹത്തിന് മുമ്പെ ഇവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു പ്രൊജക്ട് പ്രഖ്യാപിയ്ക്കപ്പെട്ടിരുന്നു.
ഏതാനും മാസം മുന്‍പ് കോഴിക്കോട് ആര്യ സമാജത്തില്‍ വച്ച് രഹസ്യമായി വിവാഹിതരായ സംവൃതയും അഖിലും നവംബര്‍ ഒന്നിന് ആചാരപ്രകാരം വിവാഹിതരാവാനൊരുങ്ങുകയാണ്. അതിനു ശേഷം കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായ അഖിലിനൊപ്പം വിദേശത്തേക്ക് പറക്കാനാണ് സംവൃതയുടെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല