ആക്രമികളുടെ വെടിയേറ്റ് ശരീരം തളര്‍ന്നു പോയിരുന്ന അഞ്ചു വയസുകാരിയായ ഇന്ത്യന്‍ വംശജ തുഷ കമലേശ്വരന് ഇപ്പോള്‍ നടക്കുവാന്‍ ആഗ്രഹം. എന്നാല്‍ കുട്ടിയോട് സത്യം പറയുവാനാകാതെ നിന്ന് ഉരുകുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍. സ്റ്റോക്ക്വെല്ലിലെ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്ഷത്തിനിടയിലാണ് കുട്ടിക്ക് വെടിയേറ്റ് അരക്ക് കീഴെ തളര്‍ന്നു പോയത്. തന്റെ ഏഴാം പിറന്നാളില്‍ നടക്കുക എന്ന ഒരൊറ്റ ആഗ്രഹമേ തുഷ പ്രകടിപ്പിച്ചിട്ടുള്ളൂ. എന്നാല്‍ ഇത് വെറും ആഗ്രഹമായി തന്നെ പോകുമോ എന്നാണു മാതാപിതാക്കള്‍ ആശങ്കപ്പെടുന്നത്. തുഷയുടെ മാതാപിതാക്കള്‍ ഇന്ന് നടത്തിയ അഭിമുഖ സംഭാഷണത്തില്‍ തുഷ നടക്കുവാന്‍ സാധ്യതയില്ല എന്ന സത്യം ലോകത്തിനെ അറിയിച്ചു. പക്ഷെ തുഷയോടു ഈ കാര്യം തുറന്നു പറയാനുള്ള ധൈര്യം ഇവര്‍ക്കായിട്ടില്ല.
തന്റെ ബന്ധുവിന്റെ കടയില്‍ വച്ചാണ് തുഷക്ക് വെടിയെല്ക്കുന്നത്. ഗുണ്ടാസംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഈ പിഞ്ചു കുഞ്ഞു ഇരയാകുകയായിരുന്നു. തുഷക്ക് നടക്കാന്‍ സാധിക്കും എന്നായിരുന്നു മുന്‍പ് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കിയിരുന്നത് എന്നാല്‍ ഇത് സംഭവിക്കുവാനുള്ള സാധ്യത ഇന്ന് നൂറിലൊന്നു മാത്രമാണ്. കഴിഞ്ഞ ആഴ്ച തുഷയെ ആക്രമിച്ച നതാനിയാല് ഗ്രാന്റ് (21)കാസീം കൊലാവോള്‍(19) അന്തോണി മക്കാള (20) എന്നിവര്‍ കുറ്റസമ്മതം നടത്തിയിരുന്നു. നെഞ്ചിനടുത്തു വെടിയേറ്റ തുഷയുടെ നട്ടെല്ല് ചിതറിപ്പോയിരുന്നു.
ഡോക്ടര്‍മാര്‍ തുഷ സ്ഥിരമായും അരക്ക് കീഴെ തളര്‍ന്നു പോയി എന്ന് മാതാപിതാക്കളെ അറിയിച്ചതു ഈ അടുത്താണ്. എന്നാല്‍ കുട്ടിയെ വേദനിപ്പിക്കണ്ട എന്ന് കരുതി ഇത് വരെയും സത്യം പറഞ്ഞിട്ടില്ല ഇവര്‍. ജൂലൈ 20നുള്ള തുഷയുടെ പിറന്നാളിന് എഴുന്നേറ്റു നടക്കാന്‍ പറ്റും എന്ന് തന്നെയാണ് ആ പിഞ്ചു കുരുന്നു ഇപ്പോഴും വിശ്വസിക്കുന്നത്. അമ്മ ശര്‍മിള ദൈവവിശ്വാസം വിടാതെ അത്ഭുതങ്ങല്ക്കായി കാത്തിരിക്കയാണ്. തന്റെ കുട്ടി എന്നെങ്കിലും നടക്കും എന്ന് അവര്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുണ്ട്. നൃത്തക്കാരിയാകുവാന് ആഗ്രഹിച്ച തുഷ ഡാന്‍സ് ക്ലാസുകളില്‍ പതിവായി പോകാറുണ്ടായിരുന്നു. തുഷക്ക് വീണ്ടും ഡാന്‍സ് ക്ലാസുകളില്‍ പോകാന്‍ തിടുക്കമായി. താന്‍ എന്നായിരിക്കും ഒന്ന് നടക്കുക എന്ന് മാത്രമാണ് അവള് കൂടെക്കൂടെ ആമ്മയോടു ചോദിക്കുന്ന ഒരേ ഒരു ചോദ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല