സാല്‍ഫോര്‍ഡ്: പ്രശസ്തവചനപ്രഘോഷകനായ ഫാ.ജോയി ചെറാടിയിലും ബ്രദര്‍ അപ്പച്ചന്‍കുട്ടി കാരിക്കലും ചേര്‍ന്ന് നയിക്കുന്ന നോമ്പുകാല വിശുദ്ധീകരണധ്യാനം സാല്‍ഫോര്‍ഡില്‍ ഇന്ന് (ഏപ്രില്‍ 2) നു തുടങ്ങും. നാലാംതീയതിയാണ് സമാപനം. സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്റ് പോള്‍ ദേവാലയത്തില്‍ രാവിലെ പത്തരമുതല്‍ വൈകുന്നേരം ആറുവരെയാണ് ധ്യാനം.
യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹോം വിഷന്‍ മാര്‍ച്ച് 31 നു രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെ സാല്‍ഫോര്‍ഡ് നോര്‍ത്ത് മാഞ്ചസ്റ്റര്‍ മേഖലകളില്‍ നടക്കും. നോമ്പുകാല ധ്യാനദിവസങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കും. നോമ്പുകാലവിശുദ്ധീകരണധ്യാനത്തില്‍ പങ്കെടുത്ത് ദൈവീകചൈതന്യം നുകരുവാന്‍ ഏവരേയും ഫാ.ബോണി കാരുവേലില്‍, ഫാ.പീറ്റര്‍ കിന്‍സെലാ എന്നിവര്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ലൈജു ജേക്കബ്: 07828803642, ഉണ്ണി ജോസഫ് 07429196639, ജെയിംസ് ജോണ്‍: 07886733143. പള്ളിയുടെ വിലാസം: SS Peter and Paul Chruch.Salford, Manchester. M68JR.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല