മാഞ്ചസ്റ്റര്‍:ലോംഗ്സൈറ്റ് സെന്റ് ജോസഫ് ആര്.സി. പള്ളിയില്‍ പെസഹാ ആഘോഷം വ്യാഴാഴ്ച വൈകുന്നേരം ഏഴരയ്ക്കു നടത്തും. പെസഹയുടെ തിരുകര്‍മ്മങ്ങളും അതിനു ശേഷം അപ്പം മുറിക്കല്‍ ശിശ്രൂഷയും ഉണ്ടായിരിക്കും. ദുഖവെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് പീഡാനുഭവ ശിശ്രൂഷകള്‍ ആരംഭിക്കും.
ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച (ഏപ്രില്‍ 8 )രാവിലെ 8 :30 മണിക്ക് ഉയിര്‍പ്പ് ഞായര്‍ ശിശ്രൂഷയും ആഘോഴമായ പാട്ടുകുര്ബനയും ഉണ്ടായിരിക്കും. പീഡാനുഭവവാര ശിശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫാ.മാത്യു ചൂരപ്പൊയ്കയില്‍ അറിയിച്ചു. പള്ളിയുടെ വിലാസം: St Joseph RC Church, Portland Crescent,Longsight,Manchester M13 0BU.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല