1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2012

സാബു ചുണ്ടക്കാടില്‍

ബെല്‍ഫാസ്റ്റ്:നോര്‍ത്തേണ്‍ അയര്‍ലണ്ട് ക്‌നാനായ കുടുംബയോഗത്തിന്റെ ഈവര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 15 നു ഞായറാഴ്ച ബെല്‍ഫാസ്റ്റ് കെവിന്‍സ് ഹാളില്‍ നടത്തും. ഇന്നലെ ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. 15 നു രാവിലെ 9:30 നു നടക്കുന്ന വിശുദ്ധകുര്‍ബാനയ്ക്ക് റവ.ഫാ.ആന്റണി പെരുമായന്‍ കാര്‍മികത്വം വഹിക്കും.

തുടര്‍ന്ന് ജനറല്‍കൗണ്‍സില്‍ യോഗം. പ്രസിഡന്റ് സജി പനങ്കാലയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജിമ്മി കറകപ്പറമ്പില്‍ സ്വാഗതം ആശംസിക്കും. ജോയിന്റ് സെക്രട്ടറി ബിജു എബ്രഹാം റിപ്പോര്‍ട്ടും ട്രഷറല്‍ ബിജോ തോമസ് കണക്കുകളും സമര്‍പ്പിക്കും. ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധകലാപരിപാടികള്‍, മേഖല തിരിച്ചുള്ള പുരാതനപ്പാട്ടുകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സുനില്‍ മാത്യു, കിഡ്‌സ് കോ ഓര്‍ഡിനേറ്റര്‍ ജമീല സോജന്‍ എന്നിവരുമായി ബന്ധപ്പെടണം. നൂറ്റിപത്തിലേറെ കുടുംബങ്ങള്‍ അംഗങ്ങളായുള്ള നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഏറ്റവുംവലിയ കൂട്ടായ്മയായ നോര്‍ത്തേണ്‍ അയര്‍ലണ്ട് ക്‌നാനായ കുടുംബയോഗം (നിക്കി) 2003 മുതല്‍ മുടങ്ങാതെ ഓണവും ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കുന്നു. പരിപാടികളുടെ വിജയത്തിനായി വിവിധകമ്മിറ്റികളേയും എക്‌സിക്യുട്ടീവ് യോഗം തെരഞ്ഞെടുത്തു. ജൂണ്‍ അവസാനവാരം നടക്കുന്ന യുകെകെസിഎ വാര്‍ഷികസമ്മേളനത്തില്‍ സജീവമായി പങ്കെടുക്കുവാനും എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.