1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2012

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തും നിന്നും ഒഴിഞ്ഞു. ഐപിഎല്‍ അഞ്ചാം സീസണില്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് മുംബൈയെ നയിക്കും. മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ടീം മാനേജ്മെന്റുമായി ആലോചിച്ച ശേഷമാണ് സച്ചിന്‍ നായക സ്ഥാനം ഹര്‍ഭജനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.

മുംബൈ ഇന്ത്യന്‍സ് ഒരു ടീമിനേക്കാളുപരി എനിക്ക് ഒരു കുടുംബമാണ്. ഈ സമയത്ത് നായകപദവിയില്‍നിന്ന് ചെറിയ ഒരു ഇടവേള ആവശ്യമാണ്. ഹര്‍ഭജന്‍സിംഗിന് നായകസ്ഥാനം കൈമാറുന്നു എന്നുള്ള എന്റെ തീരുമാനം ടീം ഉടമകളായ നിത അംബാനിയെയും മുകേഷ് അംബാനിയെയും അറിയിച്ചിട്ടുണ്ട്- സച്ചിന്‍ പറഞ്ഞു. എല്ലാവരും തന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് വിചാരമെന്നും സച്ചിന്‍ പറഞ്ഞു.

സച്ചിന്‍ നായക സ്ഥാനത്തുനിന്നു പിന്മാറുന്നതില്‍ വിഷമമുണ്െടന്ന് നിത അംബാനി വ്യക്തമാക്കി. എന്നാല്‍, സച്ചിന്റെ തീരുമാനത്തിന് ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ട്. സച്ചിന്‍ മുംബൈയുടെ ആത്മാവാണ്. കഴിഞ്ഞ മൂന്നു സീസണുകളിലും സച്ചിനുമായി വളരെ അടുത്തിടപഴകി, അതിലൂടെ പലതും പഠിക്കാന്‍ സാധിച്ചു. സച്ചിന്റെ ഉപദേശങ്ങള്‍ ഹര്‍ഭജന്‍ സിംഗിന് ഗുണപ്രദമായിരിക്കുമെന്നും നിത പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.