1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2012

ഷാജി ഫ്രാന്‍സ്‌

കാര്‍ഡിഫ്‌: യൂറോപ്പിലുള്ള കുമരകം നിവാസികളുടെ സ്നേഹക്കൂട്ടായ്മ ഏപ്രില്‍ 28 ശനിയാഴ്ച 10 മണിയ്ക്ക് 75 NORTH WALK ROAD,BARRY,CARDIFF,CF 62 8BX ല്‍ വെച്ച് നടത്തപ്പെടുന്നു. വിനോദ സഞ്ചാരികളുടെ പറുദീസയായ കുമരകത്ത് നിന്ന് യൂറോപ്പിലേക്ക് കുടിയേറിയവരുടെ സംഗമത്തില്‍ യൂറോപ്പില്‍ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ കുമരകത്തെയ്ക്ക് എങ്ങനെ ആകര്‍ഷിയ്ക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ഒപ്പം തന്നെ ഏഷ്യാനെറ്റ്‌, യു കെ കെ സി എ, യുക്മ തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ വിവിധയിനങ്ങളില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കുകയും അംഗീകാരം ലഭിയ്ക്കുകയും ചെയ്ത പ്രതിഭകളെ അന്നേ ദിവസം ആദരിക്കുന്നതാണ്.

കുമരകത്തെ കുടിവെള്ള ക്ഷാമം, പുതിയ നാലുവരി പാതയില്‍ പതുങ്ങിയിരിക്കുന്ന അപകടങ്ങള്‍, ക്നാനായ സഭയില്‍ ഉടലെടുത്തിരിക്കുന്ന സംശയങ്ങള്‍, തുടങ്ങി അനേകം കാര്യങ്ങള്‍ ചര്‍ച്ചകളില്‍ ഉണ്ടായിരിക്കും എന്നതില്‍ സംശയമില്ല എന്ന് കുമരകം സംഗമത്തിന് ചുക്കാന്‍ പിടിയ്ക്കുന്ന റെജി കൊച്ചു ചെന്മാത്ര പറഞ്ഞു. പഴയ കാല കഥകളും നാട്ടിന്‍ പുറവിശേഷങ്ങളും പങ്കുവെയ്ക്കുവാനും തങ്ങളുടെ സുഹൃത്ത് ബന്ധങ്ങള്‍ ധൃടപ്പെടുതാനും കാത്തിരിക്കുകയാണ് കുമരകം നിവാസികള്‍.

പരിപാടികള്‍ക്ക് മിഴവേകാന്‍ ഷിനു വാളത്താറ്റ് നേതൃത്വം കൊടുക്കുന്ന കുമരകം ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അന്നേദിവസം ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടക കമ്മിറ്റിയില്‍ ഉള്ള ജോമോന്‍ അറിയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ ലിറ്റില്‍ ഏന്‍ജല്സിന്റെ കാലപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

കുമരകം നിവാസികളും കുമരകത്ത് നിന്ന് വിവാഹം കൊണ്ടോ അല്ലാതെയോ കുമരകത്ത് നിന്ന് താമസം മാറിയവരും ഇതൊരറിയിപ്പായി എടുത്ത് പരിപാടികള്‍ക്ക് പങ്കെടുക്കണം എന്ന് സംഘാടകര്‍ അഭ്യര്‍ഥിക്കുന്നു. പരിപാടി നടക്കുന്ന അന്നും തലേ ദിവസവും താമസ സൗകര്യം വേണ്ടവര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ താമസ സൗകര്യം ഒരുക്കുന്നതായിരിക്കും. കലാപരിപാടികള്‍ അവതരിപ്പിക്കുവാണോ സംഗമവും ആയി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമോ ഉള്ളവര്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍. REJI.07737368738, SHINU 07882114960, JOMON 07411778343

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.