വന്നുവന്ന് ആര്‍ക്കും എന്‍എച്ച്എസിനെ വിശ്വസമില്ലാതായിരിക്കുന്നു. ചിലപ്പോഴെങ്കിലും പുറത്തുവരുന്ന വാര്‍ത്തകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തതന്നെ പറയാം. എന്‍എച്ച്എസിനെ വിശ്വാസമില്ലാത്ത ഒരു യുവതി ചെയ്ത കാര്യമൊന്ന് പരിശോധിച്ചാല്‍ മതി, കാര്യം മനസിലാകും. പ്രസവം എന്‍എച്ച്എസ് ആശുപത്രികളില്‍ നടത്താന്‍ ഭീതിയുണ്ടെന്ന് പറഞ്ഞ ഒരു യുവതി പ്രസവരക്ഷയ്ക്കായി ഒരു മിഡ്വൈഫിനെ വാടകയ്ക്ക് എടുക്കുകയായിരുന്നു.
ലണ്ടനിലെ മിക്കവാറും ഗര്‍ണിഭികളുടെയും കാര്യമിതാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അതായത് എന്‍എച്ച്എസ് ആശുപത്രികളില്‍ പ്രസവിക്കാന്‍ ലണ്ടനിലെ യുവതികള്‍ പേടിക്കുന്നുണ്ടെന്ന് സാരം. ലണ്ടനിലെ യുവതികളുടെ ഈ ഭീതിയെ ഉപയോഗിക്കാന്‍ ധാരാളം സ്വകാര്യ മിഡ്വൈഫ് ഏജന്‍സികളും രംഗത്തുണ്ടെന്നുമാണ് ലഭിക്കുന്ന സൂചന. 2010ല്‍ മാത്രം 133,000 കുട്ടികള്‍ ജനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം 800 മിഡ്വൈഫുമാരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ സ്വകാര്യ മിഡ്വൈഫുമാരുടെ ആവശ്യമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരു സ്വകാര്യ മിഡ്വൈഫ് സ്ഥാപനം നടത്തുന്ന കത്രിന കാസ്ലേക്ക് പറയുന്നത് ഇപ്പോള്‍ ഒരുപാട് അന്വേഷണങ്ങള്‍ വരുന്നുണ്ടെന്ന് തന്നെയാണ്. കുറഞ്ഞത് പതിനഞ്ച് കുടുംബങ്ങളെങ്കിലും ഈയൊരു സ്ഥാപനത്തിലേക്ക് മാത്രം നേഴ്സുമാരെ അന്വേഷിച്ച് വരുന്നുണ്ട്. അപ്പോള്‍ ബ്രിട്ടണിലെ മറ്റ് സ്ഥാപനങ്ങളിലെ കാര്യംകൂടി നോക്കിയാല്‍ എന്‍എച്ച്എസിന്‍റെ സേവനത്തില്‍ കാര്യമായ സംശയംതോന്നാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല