ജാക്ലിന്‍ ബര്‍ട്ട്ലാം എന്ന നാല്പതിയെഴുകാരിയായ സ്വന്തം അമ്മയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്ന മകന്‍ ഡാനിയല്‍ ബര്‍ട്ട്ലാമിനെ(15) പതിനാറു വര്‍ഷത്തെ തടവിനു കോടതി ശിക്ഷിച്ചു. കഴിഞ്ഞ ഏപ്രിലില്‍നോട്ടിന്ഹാമിലാണ് സംഭവം നടന്നത്. കൊന്നതിനു ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിനായി അമ്മയുടെ മൃതദേഹം ദാനിയേല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചിരുന്നു. ടി.വി. ഷോകളില്‍ നിന്നും ഇന്റര്‍നെറ്റ് സൈറ്റില്‍ നിന്നും കൊലപാതക വിവരങ്ങള്‍ ശേഖരിച്ചിട്ടാണ് ദാനിയേല്‍ ഈ കൊലപാതകം ആസൂത്രണം ചെയ്തത്. ടി.ഷോയിലെ കഥാപാത്രമായ ജോണ് സ്റെപ്പിന്റെ കൊലപാതക പരമ്പരയിലെ ഭാവനകളില്‍ നിന്നുമാണ് ഡാനിയേല്‍ ഈ കൊലപാതകത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്.
കൊലപാതകത്തിനു നാല് ദിവസം മുന്‍പ് ഇയാള്‍ സ്വന്തം കമ്പ്യൂട്ടറില്‍ ഒരു കഥ എഴുതിയിരുന്നു. ജാക്കി എന്ന സ്ത്രീയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലുന്ന വിഷയമായിരുന്നു അതിലെ പ്രധാന പ്രതിപാദ്യം. കമ്പ്യൂട്ടറില്‍ നിന്നും ഡിലീറ്റ് ചെയ്ത ഈ കഥ പിന്നീട് പോലീസ് കണ്ടെടുത്തു. മുഖം മൂടിയണിഞ്ഞ ആക്രമി അമ്മയെ കൊല്ലുകയും ശേഷം വീടിനു തീ വയ്ക്കുകയുമാണ് സംഭവിച്ചതെന്ന് ദാനിയേല്‍ പോലീസിനു ആദ്യം മൊഴി നല്‍കിയിരുന്നു. തന്നെ ശല്യപ്പെടുത്തികൊണ്ടിരുന്ന ഒരു സ്ത്രീയെ തന്റെ അമ്മയെ കൊന്ന മാതിരി കൊന്നു കളയും എന്ന് ഒരു ഓഫീസറോട് ബര്‍ട്ട്ലാം അറിയിച്ചിരുന്നതും ഇയാള്‍ക്കെതിരെയുള്ള തെളിവുകളില്‍ ഒന്നായി.
ബര്‍ട്ട്ലാംമിനു ആര് വയസുള്ള ഒരു സഹോദരന്‍ ഉണ്ട്. 2005 ല്‍ അച്ഛന്‍ അഡ്രിയാന്‍ ബര്‍ട്ട്ലാം അമ്മയുമായി പിരിഞ്ഞതിനു ശേഷം ഡാനിയല്‍ അമ്മയുടെ കൂടെയാണ് താമസിച്ചു വന്നത്. പഠിച്ചിരുന്ന സ്കൂളിലും ബര്‍ട്ട്ലാം ആക്രമകാരിയായിരുന്നു എന്ന് അവിടുത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. താന്‍ അമ്മയെ അവസാനം കണ്ടത് റൂമിലേക്ക് ഇസ്തിരിയിട്ട വസ്ത്രങ്ങള്‍ കൊണ്ട് വരുന്നതിനിടയിലായിരുന്നു എന്നായിരുന്നു ബര്‍ട്ട്ലാം മൊഴി നല്‍കിയിരുന്നത്.
എന്നാല്‍ അയല്‍ക്കാര്‍ പുലര്‍ച്ച 1255 നു ഡാനിയലിനോട് കിടന്നുറങ്ങാന്‍ പറയുന്ന ജാക്ലിനെ ഓര്‍മ്മിക്കുന്നു. തുടര്‍ന്ന് നടന്ന അലറിക്കരച്ചിലും ശബ്ദങ്ങളും ഒട്ടു മിക്ക അയല്‍ക്കാരെയുമുണര്‍ത്തി. കുറച്ചു സമയത്തിനുള്ളില്‍ തന്നെ പോലീസും ഫയര്ഫോര്സും രംഗത്ത് വരികയും ചെയ്തു. താന്‍ ബാത്ത്റൂമില്‍ പോകുവാന്‍ എഴുന്നെറ്റപ്പോള്‍ കണ്ടത് രക്തമോലിപ്പിച്ചു കിടക്കുന്ന അമ്മയെയാണ് എന്നാണു ഡാനിയേല്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സംശയം ദാനിയലിനു നേരെ തിരിയുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല