ലണ്ടന്‍: ഇംഗ്ളണ്ടിലെ ആദ്യത്തെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ 18ാമത് പീഡാനുഭവ ശുശ്രൂഷകള്‍ ഇടവക വികാരി വെരി. റവ. ഫാ: എല്‍ദോസ് കൌങ്ങംപിള്ളില് കോര്‍ എപ്പിസ്ക്കോപ്പയുടെ കാര്‍മികത്വത്തില്‍ വിപുലമായ പരിപാടികളോടെ ഈ വര്‍ഷവും നടത്തപ്പെടുന്നു. ലോകരക്ഷിതാവായ യേശു ക്രിസ്തുവിന്റെ തിരുവത്താഴത്തിന്റെ ഓര്‍മ്മയ്ക്കായി നാളെ വൈകിട്ട് 6. 30 ന് പെസഹായുടെ പ്രത്യേക ശുശ്രൂഷകളും വി. കുര്‍ബാനയും പെസഹായുടെ അപ്പം മുറിക്കലും നടത്തപ്പെടുന്നു.
രക്ഷകന്റെ ക്രൂശ് മരണത്തിന്റെ ദിനമായ ദുഃഖ വെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍ രാവിലെ 9. 30 ന് ആരംഭിക്കുകയും കുരിശ് വഹിച്ചു കൊണ്ട് യേശു ഗോഗുല്‍ത്താ മലയിലേക്ക് നടന്നതിനെ അനുസ്മരിപ്പിച്ചു കൊണ്ട് ഒന്നാമത്തെ പ്രദക്ഷിണം കുരിശ് തോളില്‍ വഹിച്ചു കൊണ്ട് നടത്തപ്പെടുന്നു. കുരിശില്‍ മരിച്ച യേശുവിന്റെ തിരുശരീരം യൌസേഫും നിക്കോദിമോസും മറ്റ് ശിഷ്യന്മാരും കൂടി വഹിച്ച് പുതിയ കബറിങ്കലേക്ക് നടന്നതിനെ അനുസ്മരിച്ച് സ്ളീബാ ചുമന്നുകൊണ്ട് രണ്ടാമത്തെ പ്രദക്ഷിണം നടത്തുന്നു. തുടര്‍ന്ന് കബറടക്കം ശുശ്രൂഷയും നടത്തപ്പെടുന്നു. യേശു ക്രൂശില്‍ കിടുന്നു കുടിച്ചതായ കൈപ്പേറിയ ചൊറുക്കയും വിശ്വാസികള്‍ സ്വീകരിച്ച് പ്രത്യേകം തയ്യറാക്കിയ ദുഃഖ വെള്ളിയാഴ്ചത്തെ കഞ്ഞിയും കുടിച്ചു കൊണ്ട് ഹാശാ വെള്ളിയുടെ ശുശ്രൂഷകള്‍ അവസാനിക്കും.
ശനിയാഴ്ച വൈകിട്ട് 6. 30 ന് ആരംഭിക്കുകയും, യേശുവിന്റെ കബറില്‍ നിന്നുള്ള ഉയര്പ്പിനെ അനുസ്മരിപ്പിച്ച് വി. സ്ളീബാ കബറില്‍ നിന്നും ഉയര്‍പ്പിക്കുകയും, മരണത്തിന്മേല് ഉള്ള യേശുവിന്റെ വിജയം സദ്വാര്‍ത്തയായി ഉത്ഘോഷിക്കുവാനായി സ്ളീബായേന്തി പ്രദക്ഷിണവും സ്ളീബാ ആഘോഷവും നടത്തുന്നു. വി. കുര്‍ബാനാനന്തരം ഉയര്‍പ്പ് ദിവസത്തെ ശാന്തിയും സമാധാനവും വിശ്വാസികള്‍ പരസ്പരം കൈമാറും.
തുടര്‍ന്ന് ഈസ്റര്‍ വിരുന്ന് സല്‍ക്കാരവും ഉണ്ടായിരിക്കും. സഭാ വ്യത്യാസങ്ങള്‍ മറന്ന് മാനവരാശിയുടെ മഹത്തായ രക്ഷയുടെ ഈ സുദിനങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും ഈ പീഡാനുഭവ ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നു. മരണത്തെ തോല്‍പ്പിച്ച് ഉയര്‍ത്ത് എഴുന്നേറ്റ ലോകരക്ഷിതാവായ യേശു ക്രിസ്തു നല്കുന്ന ശാന്തിയും സമാധാനവും ഈസ്ററാശംസകളും ഏവര്‍ക്കും ഫാ: എല്‍ദോസ് കൌങ്ങംപിള്ളില് നേര്‍ന്നു.
പളളിയുടെ വിലാസം-St. Mary Le – Bow, Cheapside, London EC2V 6AU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല