ചൈനയില്‍ പാഠപുസ്കങ്ങള്‍ക്കു പകരം ഐ പാഡ് വരുന്നു. പുതിയ അധ്യയന വര്‍ഷം മുതല്‍ പുസ്തകങ്ങള്‍ക്കു പകരം ഐപാഡ് കൊണ്ടുവരാന്‍ സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കി. നാന്‍ജിങ്ങിലെ ജിന്‍ലിങ് സ്കൂളാണു പരിഷ്കാരം നടപ്പാക്കുന്നത്. സ്കൂള്‍ ബാഗിന്‍റെ ഭാരം കുറയ്ക്കാം, വിദ്യാര്‍ഥി- അധ്യാപക ആശയ വിനിമയം ശക്തമാക്കാം, വിദേശ സര്‍വകലാശാലാ ലൈബ്രറികള്‍ ഉപയോഗിക്കാം സര്‍വോപരി പഠനോപകരണ ചെലവു ഗണ്യമായി കുറയ്ക്കാം എന്നീ നേട്ടങ്ങളാണ് നിര്‍ദേശത്തില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. വൈകാതെ മറ്റ് സ്കൂളുകളും നിര്‍ദേശം പിന്തുടരുമെന്നു റിപ്പോര്‍ട്ട്.
പുതിയ അധ്യയന വര്‍ഷം തുടങ്ങുന്ന സെപ്റ്റംബര്‍ മുതല്‍ പുതിയ പരിഷ്കാരമായിരിക്കും. വളരെ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണു പുസ്തകങ്ങള്‍ ഒഴിവാക്കി ഐപാഡിനെ ഡിജിറ്റല്‍ പുസ്തകമാക്കാന്‍ തീരുമാനിച്ചത്. കുട്ടികള്‍ അധികഭാരം ചുമക്കേണ്ട സ്ഥിതി ഇതോടെ ഒഴിവാകുകയാണെന്നു സ്കൂളിന്റെ ഇന്റര്‍നാഷണല്‍ വകുപ്പു വൈസ് ഡയറക്ടര്‍ സിന്‍ ക്വിഹുവ പറയുന്നു. കുട്ടികളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാന്‍ ഐപാഡ് സഹായിക്കും. അധ്യാപകന് ഏതു ചോദ്യവും ഐപാഡിലൂടെ ചോദിക്കാം.
കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ഉടന്‍ തന്നെ വിശലകനം ചെയ്യുകയുമാകാം. ഇതുകൂടാതെ വിദേശ സ്രോതസുകളില്‍ കൂടുതല്‍ അറിവു നേടാനും വിദ്യാര്‍ഥികളെ എപൊഡ്് സഹായിക്കും. ഇത് ഭാവിയില്‍ ഉയര്‍ന്ന പരീക്ഷകള്‍ക്കു ഗുണം ചെയ്യുമെന്നാണു വിലയിരുത്തല്‍. പഠന ഉപകരണങ്ങള്‍ വാങ്ങുന്ന വകയിലുള്ള ചെലവ് 90% കണ്ട് കുറയ്ക്കാനും ഇതിലൂടെ കഴിയും.
ജിന്‍ലിംഗ് സ്കൂളിന്റെ ഈ പരീക്ഷണത്തിന് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ വന്‍പിന്തുണയാണു ലഭിക്കുന്നത്. എന്നാല്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കുട്ടികളെ നശിപ്പിക്കാന്‍ മാത്രമെ ഇത് ഉതകുകയുള്ളൂവെന്നും അവര്‍ ഗെയിമിലൂടെ സമയം പാഴാക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍ ഈ ആശങ്ക അസ്ഥാനത്താണെന്നു മാനേജ്മെന്റ് പറയുന്നു. എല്ലാ ഐപാഡുകളുടെയും സാങ്കേതിക നിയന്ത്രണം അധ്യാപകര്‍ക്കായിരിക്കും. ഗെയിമോ മറ്റു കാര്യങ്ങളോ ഇന്‍സ്റാള്‍ ചെയ്യാന്‍ കുട്ടികളെ അനുവദിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല