2008 ഡിസംബറിലാണ് അസിന്‍ അഭിനയിച്ച ആദ്യ ഹിന്ദിച്ചിത്രം പുറത്തുവരുന്നത് – ആമിര്‍ഖാന്‍ നായകനായ ഗജിനി. 2012 നാലാം മാസമായപ്പോള്‍ അസിന്‍റെ അക്കൌണ്ടില്‍ ഇതുവരെ നാല് ഹിന്ദിച്ചിത്രങ്ങളേ ആയിട്ടുള്ളൂ. ഗജിനിക്ക് ശേഷം ലണ്ടന്‍ ഡ്രീംസ്, റെഡി, ഇപ്പോഴിതാ ഹൌസ്ഫുള്‍ 2. ബോല്‍ ബച്ചന്‍ എന്നൊരു സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുന്നു.
എന്നാല്‍ അസിനാണ് ഹിന്ദി സിനിമയില്‍ അടുത്ത താരറാണി എന്ന് പ്രതീക്ഷിക്കുന്നവര്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറെയാണ്. വളരെ ശ്രദ്ധയോടെ അസിന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നത് അവരെ മുന്‍നിരയിലെത്തിക്കുമെന്ന് തന്നെയാണ് ഏവരും കരുതുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നോവലിസ്റ്റായ ചേതന്‍ ഭഗത് അസിന്‍റെ കടുത്ത ആരാധകനാണെന്ന കാര്യം അറിയുമോ? അഞ്ച് ബെസ്റ്റ് സെല്ലറുകളെഴുതിയ ചേതന് അസിനെക്കുറിച്ച് പറയുമ്പോള്‍ നൂറുനാവാണ്.
ചേതന്‍റെ പുതിയ ട്വീറ്റ് കണ്ടോ? – “ഹൌസ്ഫുള്‍ 2 എത്തുകയാണ്. ആ സിനിമ കാണാനുള്ള കാരണം അസിന്‍റെ സാന്നിധ്യമാണ്. അസിന്‍ കൂടുതല്‍ ഹിന്ദിച്ചിത്രങ്ങള്‍ ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു”.
എന്തായാലും അസിന് ഇതില്‍ കൂടുതല്‍ ഒരു പ്രശംസ ലഭിക്കാനില്ല. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഇംഗ്ലീഷ് നോവലിസ്റ്റ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് വാഴ്ത്തിയ ചേതന്‍ ഭഗത്തില്‍ നിന്നുള്ള പ്രശംസ ലഭിച്ചതോടെ അസിനും ആവേശത്തിലാണ്. ചേതന്‍ ഭഗത്തിന്‍റെ ‘2 സ്റ്റേറ്റ്സ്’ എന്ന നോവല്‍ സിനിമയാകുകയാണല്ലോ. അതില്‍ നായികയായി അസിന്‍ എത്തുമെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. നായകന്‍ രണ്‍ബീര്‍ കപൂര്‍ ആയിരിക്കുമെന്നും കേള്‍ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല