ദക്ഷിണാഫ്രിക്കയുടെ സമരനായകനും മുന്‍ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേലയെ (92) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബാംഗങ്ങളും ആശുപത്രി അധികൃതരും മണ്ഡേലയുടെ ആരോഗ്യകാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം നെല്‍സണ്‍ മണ്ടേല ഫൌണ്ടേഷന്‍ അദ്ദേഹം അപകടനിലയില്‍ അല്ലെന്ന് അറിയിച്ചിട്ടുണ്ട്.
മണ്ടേല അപകടനിലയിലല്ലെന്നും ഉന്മേഷവാനാണെന്നും പതിവു പരിശോധനകളാണു നടക്കുന്നതെന്നുമാണ് ഫൌണ്ടേഷന്‍ അറിയിച്ചത്.
മണ്ഡേലയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തരുതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പ്രസിഡന്റ് ജേക്കബ് സൂമയും ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസും ദക്ഷിണാഫ്രിക്കന്‍ ജനതയെ ആഹ്വാനം ചെയ്തു.
മണ്ടേല അതീവ ഗുരുതരാവസ്ഥയിലാണെന്നും അതല്ല മരണം സംഭവിച്ചെന്നും വരെ റിപ്പോര്‍ട്ടുകള്‍ പരക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല