അമേരിക്കന്‍ പോപ് സെന്സേഷന് കാറ്റി പെറിയും ബോളിവുഡ് താരങ്ങളുമടങ്ങുന്ന താരങ്ങളുടെ നൃത്തസംഗീത വിരുന്നോടെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ അഞ്ചാം സീസണിന് ഔദ്യോഗിക തുടക്കം. ചെന്നൈ വൈഎംസിഎ കോളെജ് ഒഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ (ഓപ്പണിങ് നൈറ്റ്) ആരാധകര്‍ക്കൊപ്പം വിവിധ ടീമുകളിലെ താരങ്ങളും പങ്കെടുത്തു.
ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന് പദ്യം ചൊല്ലിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഗായകരായ ഹരിഹരനും ലെസ്ലി ലൂയിസും ആവേശത്തേരിലേറ്റി. ശിവമണിയുടെ ഡ്രംസ് പ്രകടനവും മികച്ചതായിരുന്നു. പ്രിയങ്ക ചോപ്രയുടെ മെയ്വഴക്കവും ഡാന്‍സിങ് കിങ് പ്രഭുദേവയുടെ നൃത്തച്ചുവടുകളും അദ്ഭുതത്തോടെയാണ് കാണികള്‍ കണ്ടത്.
കരീന കപൂര്‍, സല്മാന് ഖാന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 9 ടീമുകളുടെയും ക്യാ പ് റ്റന്‍മാര്‍ എംസിസി സ്പിരിറ്റ് ഒഫ് ക്രിക്കറ്റ് പ്രതിജ്ഞയും ഏറ്റു ചൊല്ലി. ഇംഗ്ലണ്ടിനെതിരേ പരമ്പരയില്‍ പങ്കെടുക്കുന്നതിനാ ല്‍ ഉദ്ഘാടന ചടങ്ങിനെത്താന്‍ കഴിയാത്ത കുമാര്‍ സംഗക്കാര യ്ക്ക് പകരം ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ വൈറ്റാണ് ഡെക്കാന്‍ ചാര്‍ജേഴ്സിനെ പ്രതിനിധീകരിച്ച് പ്രതിജ്ഞ ചൊല്ലാന്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല