വിശ്വാസം അതല്ലേ എല്ലാം എന്നത് ഒരു പരസ്യവാചകമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ വിശ്വാസമാണ് നമ്മളെ എല്ലാം ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. മതവിശ്വാസവും ഇത്തരത്തില്‍ ഒന്നാണ്. ബ്രിട്ടനില്‍ കുരിശു ധരിക്കുന്നതും ടൌണ്‍ഹാള്‍ പ്രാര്‍ഥനകളും നിരോധിക്കുവാനുള്ള കോടതി വിധികള്‍ക്കെതിരെ പൊരുതുവാന്‍ ഡേവിഡ് കാമറൂണ്‍ മുഴുവന്‍ കൃസ്ത്യാനികളേയും ആഹ്വാനം ചെയ്തു. സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഒട്ടും തൃപ്തികരമല്ലാത്ത അവസ്ഥയില്‍ തനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ മറ്റൊരാള്‍ വേണമെന്ന അവസ്ഥയിലാണ് എന്ന് കളിയായി സൂചിപ്പിച്ചു. ഈസ്റ്ററിനു മുന്‍പുള്ള പള്ളി അധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു അറിയിച്ചത്.
സ്വവര്‍ഗപ്രേമികളുടെ വിവാഹം നിയമപരമാക്കുന്നതിനെതിരെയുള്ള പള്ളിയുടെ കലഹം അവസാനിപ്പിക്കുവാനായി ഇദ്ദേഹം അപേക്ഷ നല്‍കുകയും ചെയ്തു. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് ബൈബിളും അതിലെ മൂല്യങ്ങളും അത്യാവശ്യമാണെന്നും അതിനായി പള്ളി അധികാരികള്‍ പ്രയത്നിക്കേണ്ടതുണ്ട് എന്നും കാമറൂണ്‍ അറിയിച്ചു. വിശ്വാസം വിദ്യാഭ്യാസത്തിനൊപ്പം വളര്‍ത്തിയെടുക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം അധികാരികളോട് സംസാരിച്ചു. മതവും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ഇതു ബന്ധവും താന്‍ സുസ്വാഗതം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബ്രിട്ടണ്‍ വിശ്വാസത്തില്‍ നിന്നും അകലുകയാണെന്നു അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ വന്ന വീഴ്ചകളും പെട്രോള്‍ പ്രതിസന്ധിയും മറ്റും സര്‍ക്കാരിന് വന്‍ പ്രശ്നങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിനിടയില്‍ പള്ളിയും കൂടെ കൈവിടുകയാണെങ്കില്‍ സര്‍ക്കാരിന് അത് വന്‍ ക്ഷീണം തന്നെയാകും. സ്വവര്‍ഗപ്രേമികളുടെ വിവാഹം നിയമപരമാക്കുന്നതിനെ ചൊല്ലി മുന്‍പേ പള്ളിയും സര്‍ക്കാരും തമ്മില്‍ വന്‍ വാക്ക് തര്‍ക്കം നടന്നിരുന്നു. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കരുത് എന്ന് തനിക്ക് അപേക്ഷയുണ്ട് എന്ന് അദ്ദേഹം പള്ളി അധികാരികള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കി.
കര്‍ത്താവിന്റെ ക്രൂശിതരൂപം അണിയുന്നതില്‍ നിന്നും പ്രാര്‍ത്ഥന ചൊല്ലുന്നതില്‍ നിന്നും കൃസ്ത്യാനികളെ വിലക്കുന്നതിനുള്ള നീക്കം തടയും എന്നതില്‍ സംശയമില്ല എന്ന്നും അതിനായുള്ള കാര്യങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട് അത് നാം സ്വാഗതം ചെയ്യേണ്ടതാണെന്നും കാമറൂണ്‍ വ്യക്തമാക്കി. ജോലി സമയത്ത് കുരിശു ധരിക്കാന്‍ പാടില്ല എന്ന നിയമം തന്നെ പുന:പരിശോധിക്കുവാന്‍ താന്‍ ഒരുക്കമാണ് എന്നും ഇദ്ദേഹം പള്ളി അധികാരികളെ അറിയിച്ചു. എന്നാല്‍ കോടതി വിധി അനുസരിച്ച് ഇപ്പോഴും ബ്രിട്ടണില്‍ ജോലി സമയത്ത് കുരിശു ധരിക്കാന്‍ പാടില്ല എന്നാണു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല