മാഞ്ചസ്റ്റര്‍: ഇന്നലെ തൃശ്ശൂരില്‍ ഉണ്ടായ വാഹന അപകടത്തില്‍ മരണമടഞ്ഞ ബന്ധുക്കളായ ആറു പേരുടെ വിയോഗത്തില്‍ യുകെ അതിരമ്പുഴ സംഗമം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബാംഗ്ലൂരില്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇവരുടെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരണമടഞ്ഞവരില്‍ അതിരമ്പുഴയിലെ പ്രമുഖ വ്യാപാരിയായ പണ്ടാരക്കുളത്തില്‍ അലക്സ് ജോര്‍ജ്, ഭാര്യ ഫാന്‍സി, മകന്‍ ജോര്‍ജ് അലക്സ് എന്നിവര്‍ ഉള്‍പ്പെടുന്നു.
അകാലത്തില്‍ പൊലിഞ്ഞ ഈ കുടുംബത്തിന്റെ വേര്‍പാടില്‍ യുകെ അതിരമ്പുഴ സംഗമം ഇന്നലെ മാഞ്ചസ്റ്ററില്‍ അനുശോചനയോഗം ചേര്‍ന്നു. സംഗമം രക്ഷാധികാരി സാബു കുര്യന്‍ മന്നാകുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോമോയി ജോസഫ്, ഉണ്ണി വെള്ളിനാങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഫോരാനാ പള്ളിയില്‍ നടക്കുന്ന സംസ്കര ചടങ്ങുകളില്‍ അതിരമ്പുഴ സംഗമത്തിന് വേണ്ടി റീത്ത് സമര്‍പ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല