1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2012

കുറഞ്ഞ ബുദ്ധിശക്തിയും ചികിത്സാവധിയും തമ്മില്‍ വ്യക്തമായ ബന്ധം ഉണ്ടെന്നു പഠനം. ഇത് നേര്‍ അനുപാതത്തിലായിരിക്കും എന്നാണു ഗവേഷകര്‍ പറയുന്നത് അതായത് ബുദ്ധിശക്തി കുറഞ്ഞവര്‍ കൂടുതല്‍ ചികിത്സാവധി എടുക്കുന്നുണ്ട് എന്നര്‍ത്ഥം. ചെറിയ വയസില്‍ ഉണ്ടാക്കിയെടുക്കുന്ന ഈ കഴിവ് മനുഷ്യരില്‍ വന്‍ മാറ്റങ്ങള്‍ വരുത്തും എന്ന് തന്നെ ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

23000 ആളുകളിലാണ് ഈ ഗവേഷണം നടത്തിയത്. ഇവരുടെ വിവേചന ബുദ്ധിശക്തി 1946, 1958, 1970 ഈ സമയങ്ങളില്‍ പരിശോധിച്ചിരുന്നതാണ്. ഇതില്‍ 1946 ല്‍ പരിശോധിച്ചവരില്‍ 47% ആളുകളും ചികിത്സാവധി നീണ്ട കാലത്തേക്ക് എടുത്തിട്ടുള്ളവരാണ്. ഇവരുടെ വിവേചന ബുദ്ധി ശക്തി വളരെ കുറവായിരുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ പതിമൂന്നു ശതമാനം ആളുകള്‍ ബുദ്ധിശക്തിയില്‍ വളരെ പിന്നോക്കം നില്‍ക്കുന്നവരും അവര്‍ ഏറ്റവും കൂടുതല്‍ ചികിത്സാവധി എടുത്തവരുമാണ്.

ഇതേ രീതിയില്‍ തന്നെയാണ് മറ്റു ഗ്രൂപ്പുകളായ 1958,1970 തുടങ്ങിയവരുടെയും. ഏകദേശം രണ്ടര മില്ല്യന്‍ ജനങ്ങള്‍ക്ക്‌ ഇന്ന് ബ്രിട്ടണില്‍ ആരോഗ്യപരമായ സഹായധനങ്ങള്‍ ലഭിക്കുന്നുണ്ട്. ചികിത്സാവധി വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തെണ്ടതാണ് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ആരോഗ്യം മാത്രമല്ല ചികിത്സാവധിയുമായി നേരിട്ട് ബന്ധമുള്ള ഘടകം. അധിക വിദ്യാഭ്യാസം ഉള്ളവര്‍ ചികിത്സാവധി അധികമായി എടുക്കുന്നില്ല എന്നതും ബുദ്ധിശക്തി കുറഞ്ഞവര്‍ നീണ്ട ചികിത്സാവധി എടുക്കുന്നതും അധികൃതര്‍ ഇത് വരെയും ശ്രദ്ധിക്കാത്ത കാര്യമായി ഈ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

താഴ്ന്ന വിവേചന ബുദ്ധിശക്തിയും വിദ്യാഭ്യാസയോഗ്യതയും ഉള്ളവര്‍ക്ക് പിന്നീട് തങ്ങളുടെ കഴിവ് നിലനിര്‍ത്താന്‍ കഴിയാതെയാകുകയും അത് പല തരത്തിലുള്ള ആരോഗ്യ,മാനസിക പ്രശ്നങ്ങള്‍ക്ക് വഴി തെളിയിക്കുന്നു എന്നുമാണ് ഈ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുവാന്‍ ശ്രമിക്കുന്നത്. ലണ്ടനിലെ കിങ്ങ്സ്‌ കോളേജ്‌ പ്രോഫെസര്‍ മാക്സ് ഹെണ്ടെഴ്സന്‍ ആണ് ഈ റിപ്പോര്‍ട്ട് എഴുതിയതിലെ പ്രമുഖന്‍. ആരോഗ്യം എന്ന അവസ്ഥക്കപ്പുറം ധാരാളം ഘടകങ്ങള്‍ ചികിത്സാവധിയെ സ്വാധീനിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.