1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2012

ടോമിച്ചന്‍ കൊഴുവനാല്‍

വോക്കിംഗ് കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പെസഹ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണി മുതല്‍ മൂന്നര വരെ നടക്കുന്ന പെസഹ ദിന ആചരണങ്ങള്‍ക്കും അപ്പം മുറിക്കല്‍ ശ്രുശ്രൂഷകള്‍ക്കും ഫാ. ബിജു കൊച്ചേരിനല്പതില്‍ ( Syro Malabar Chaplain , Archdiocese of Southwark ) നേതൃത്വം നല്കും. ആറാം തീയതി ദുഖവെള്ളിയാഴ്ച 11 മുതല്‍ 12 വരെ നടക്കുന്ന പീഡാനുഭവ ശ്രുശ്രൂഷകള്‍ക്കും, കുരിശിന്റെ വഴിക്കും ഫാ. ജോര്‍ജ്‌ മമ്പിള്ളി മുഖ്യ കര്മികത്വം വഹിക്കും .നൊയമ്പുകാലത്ത്‌ എല്ലാ വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും വോക്കിങ്ങിലെ വിവിധ ഭവനങ്ങളില്‍ കുരിശിന്റെ വഴിയും പ്രാര്‍ത്ഥനകളും നടന്നു വരികയയിരുന്നുവെന്നും പെസഹ വ്യാഴാഴ്ച കുമ്പസാരിക്കുന്നതിന് സൌകര്യം ഉണ്ടായിരിക്കുമെന്നും സ്പിരിച്വല്‍ ഡയറക്റ്റ്ര്‍ ഫാ.ബിജു കൊച്ചേരിനല്പതില്‍ അറിയിക്കുന്നു.

വിലാസം: St. Dunstan’s Church
Shaftesbury Road
Woking
GU22 7DT

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.