1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2012

സണ്ണി ജോസഫ്‌ FCA

അമിതമായ ജീവിതച്ചിലവുകൊണ്ട് ബുദ്ധിമുട്ടുന്ന ബ്രിട്ടീഷുകാരന് ഇരുട്ടടിയായി അടുത്തമാസം മുതല്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിക്കും.തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അര ശതമാനത്തില്‍ തന്നെ പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നില നിര്‍ത്തിയിട്ടും ബാങ്കുകള്‍ സ്വന്തം ഇഷ്ട്ട പ്രകാരമാണ് സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ റേറ്റ്‌ ഉയര്‍ത്തിയിരിക്കുന്നത് . സേവിങ്ങ്സ് അക്കൌണ്ട് നിക്ഷേപകര്‍ക്ക് കൂടുതല്‍ പലിശ കൊടുക്കാന്‍ വേണ്ടിയാണ് ഈ നിരക്ക് വര്‍ധന എന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ലക്‌ഷ്യം ബാങ്കുകളുടെ ലാഭം തന്നെയെന്നു വ്യക്തം.ഭൂരിഭാഗവും നികുതി ദായകരുടെ ഉടമസ്ഥതയില്‍ ഉള്ള ബാങ്കുകളായ RBS ,Halifax എന്നീ ബാങ്കുകളും പലിശ നിരക്ക് ഉയര്‍ത്തുമ്പോഴും സര്‍ക്കാര്‍ മൌനം അവലംബിക്കുന്നത് കാണുമ്പോള്‍ ഈ പകല്‍ക്കൊള്ള യ്ക്ക് രാഷ്ട്രീയക്കാരും കൂട്ടു നില്‍ക്കുന്നുവെന്ന് സ്പഷ്ട്ടം.ഇന്ധന വില വര്‍ധന മൂലം പൊറുതി മുട്ടുന്ന പാവം ജനം ഇനി മാസാമാസം മോര്‍ട്ട് ഗേജ് തുകയിലെ വര്‍ധന താങ്ങാതെ രക്ഷയില്ലെന്നു ചുരുക്കം.

താഴെപ്പറയുന്ന ബാങ്കുകളാണ് ഇതുവരെ സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ റേറ്റ്‌ വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്.താമസിയാതെ മറ്റു ബാങ്കുകളും ഇതേ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

RBS from 3.75 % to 4 %

Halifax from 3.5% to 3.99 %

Bank of Ireland from 2.99% to 3.99% in June, then to 4.49% in September

Clydesdale and Yorkshire banks from 4.59% to 4.95%

Co-operative Bank from 4.24% to 4.74%

കുടുങ്ങുന്നത് സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ റേറ്റ്‌ (SVR )നിരക്കില്‍ മോര്‍ട്ട്ഗേജ് അടയ്ക്കുന്നവര്‍

ബാങ്കുകളുടെ പലിശ നിരക്ക് വര്‍ധന പ്രധാനമായും ബാധിക്കുന്നത് സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ റേറ്റ്‌ നിരക്കില്‍ മോര്‍ട്ട്ഗേജ് അടയ്ക്കുന്നവരെയാണ്.ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് അര ശതമാനത്തില്‍ തന്നെ മൂന്നു വര്‍ഷമായി നില നിര്‍ത്തിയിരുന്നതിനാല്‍ മലയാളികള്‍ അടക്കം മിക്കവരുടെയും മോര്‍ട്ട് ഗേജ് SVR നിരക്കിലാണ്. പലരും റീ മോര്‍ട്ട്ഗേജ് ചെയ്യുവാന്‍ പോലും മിനക്കെട്ടിരുന്നില്ല . വീടുകളുടെ വില കുറഞ്ഞതിനാല്‍ റീ മോര്‍ട്ട് ഗേജില്‍ നല്ല ഡീലുകള്‍ ലഭിക്കാതിരുന്നതും SVR ല്‍ തുടരാന്‍ പലരെയും നിര്‍ബന്ധിതരാക്കി.ഇത്തരക്കാര്‍ക്ക് SVR -ല്‍ ബാങ്കുകള്‍ വരുത്തുന്ന വര്‍ധന തിരിച്ചടിയാവും.

റീ മോര്‍ട്ട് ഗേജ് ചെയ്യാന്‍ ഇതു തന്നെ നല്ല സമയം

കഴിഞ്ഞ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഇപ്പോള്‍ മികച്ച റീ മോര്‍ട്ട്ഗേജ് ഡീലുകള്‍ ഇപ്പോള്‍ മാര്‍ക്കെറ്റില്‍ ലഭ്യമാണ്.അതിനാല്‍ ഇപ്പോള്‍ തന്നെ റീ മോര്‍ട്ട്ഗേജ് ചെയ്യുന്നതാവും ബുദ്ധി .ഉദാഹരണത്തിന് നാളിതുവരെ വീടുവിലയുടെ 20 ശതമാനം നിങ്ങള്‍ അടച്ചുവെങ്കില്‍ 3.19 ശതമാനം നിരക്കില്‍ HSBC യുടെ ട്രാക്കര്‍ മോര്‍ട്ട്ഗേജ് നിങ്ങള്‍ക്ക് ലഭിക്കും.ഇപ്പോള്‍ മാര്‍ക്കെറ്റില്‍ ലഭിക്കുന്ന പ്രധാന റീ മോര്‍ട്ട് ഗേജ് നിരക്കുകള്‍ ചുവടെ കൊടുക്കുന്നു

ഫിക്സഡ്/ട്രാക്കര്‍ റേറ്റ് ഉള്ളവര്‍ക്ക് തല്‍ക്കാലം പ്രശ്നമില്ല

നിങ്ങള്‍ ഫിക്സഡ് അല്ലെങ്കില്‍ ട്രാക്കര്‍ റേറ്റില്‍ മോര്‍ട്ട്ഗേജ് അടക്കുന്നുവെങ്കില്‍ തല്‍ക്കാലം കുഴപ്പമില്ല.എന്നാല്‍ ഈ റേറ്റ് കാലാവധി കഴിയുമ്പോള്‍ നിങ്ങളുടെ പലിശ നിരക്ക് സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ റേറ്റ്‌ ആകും.ആ സമയം റീ മോര്‍ട്ട് ഗെജിനെക്കുറിച്ച് ആലോചിക്കുന്നതാവും ബുദ്ധി .

പലിശ മാത്രം അടയ്ക്കുന്നവര്‍ കുടുങ്ങും

മോര്‍ട്ട്ഗെജിലെ പലിശ മാത്രം മാസാമാസം അടയ്ക്കുന്നവര്‍ക്ക് SVR വര്‍ധന വന്‍ തിരിച്ചടിയാണ്.പലരുടെയും മുതല്‍മുടക്ക് പത്തു ശതമാനത്തില്‍ താഴെയായതിനാല്‍ നല്ല റീ മോര്‍ട്ട് ഗേജ് ഡീലുകള്‍ ലഭിക്കില്ല.ഉദാഹരണത്തിന് നിങ്ങള്‍ ഒരു ഹാലിഫാക്സ് Interest Only Mortgage കസ്റ്റമര്‍ ആണെന്ന് കരുതുക. ഹാലിഫാക്സ് തങ്ങളുടെ SVR മേയ് മാസം മുതല്‍ 3 .5 ശതമാനത്തില്‍ നിന്ന് 3 .99 ശതമാനമായി വര്‍ധിപ്പിക്കുകയാണ്.ഈ ബാങ്കിലെ നിങ്ങളുടെ മോര്‍ട്ട്ഗേജ് ബാലന്‍സ് ഒരു ലക്ഷം പൌണ്ട് ആണെങ്കില്‍ ഏകദേശം 40 പൌണ്ടോളം പലിശയിനത്തില്‍ മാസം കൂടുതല്‍ അടയ്ക്കേണ്ടി വരും.

NB : കൂടുതല്‍ വിദഗ്ധ ഉപദേശങ്ങള്‍ക്ക് ഒരു അംഗീകൃത ഫിനാന്‍ഷ്യാല്‍ ഉപദേശകനെ സമീപിക്കുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.