യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി മേരിലാന്‍ഡ്, വിസ്കോസിന്‍, വാഷിംഗ്ടണ്‍ ഡി.സി സംസ്ഥാനങ്ങളില്‍ നടന്ന പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ മുന്‍ മാസാച്യുസെറ്റ്സ് ഗവര്‍ണര്‍ മിറ്റ് റോംനിയ്ക്ക് വിജയം. മേരിലാന്‍ഡില്‍ 50 ശതമാനത്തിലേറെ വോട്ടു നേടി തിളക്കമാര്‍ന്ന ജയം നേടിയ റോംനി വിസ്കോസിനില്‍ അഞ്ചു ശതമാനം വോട്ടിന്റെ ലീഡിലാണ് തൊട്ടടുത്ത എതിരാളി റിക് സാന്റോറത്തെ പരാജയപ്പെടുത്തിയത്.
സാന്റോറം മത്സരിക്കാതിരുന്ന വാഷിംഗ്ടണ്‍ ഡി.സിയില്‍ 70 ശതമാനത്തിലേറെ വോട്ടര്‍മാരുടെ പിന്തുണയുമായാണ് റോംനി ജയിച്ചു കയറിയത്. വിജയങ്ങളിലൂടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള അവകാശവാദം മിറ്റ് റോംനി ഒന്നു കൂടി ശക്തമാക്കി. ചൊവ്വാഴ്ച നടന്ന പ്രൈമറി വിജയങ്ങളിലൂ റോംനിയ്ക്കിപ്പോള്‍ 655 ഡെലിഗേറ്റുകളുടെ പിന്തുണയായി.
രണ്ടാം സ്ഥാനത്തുള്ള റിക് സാന്റോറത്തിന് 278ഉം മൂന്നാം സ്ഥാനത്തുള്ള ന്യൂട്ട് ഗിന്‍ഗ്രിച്ചിന് 135ഉം നാലാം സ്ഥാനത്തുള്ള റോണ്‍ പോളിന് 51 ഉം ഡെലിഗേറ്റുകളുടെ പിന്തുണയാണുള്ളത്. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ 1,144 ഡെലിഗേറ്റുകളുടെ പിന്തുണയാണ് വേണ്ടത്. രണ്ടു പ്രൈമറികളിലും പരാജയപ്പെട്ടെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സാന്റോറം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല