തന്റെ തലയ്ക്കു വിലയിട്ട അമേരിക്കയെ പരസ്യമായി വെല്ലുവിളിച്ച് പാക് ഭീകര നേതാവ് ഹാഫീസ് സയിദ് റാവല്‍പ്പിണ്ടിയില്‍ പത്രസമ്മേളനം നടത്തി. ധൈര്യമുണ്െടങ്കില്‍ തന്നെ അറസ്റു ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ജെയുഡി നേതാവ് സയിദിന്റെ തലയ്ക്ക് ഒരുകോടി ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്. നിരോധിത സംഘടനയായ ലഷ്കര്‍ ഇ തോയിബയുടെ സ്ഥാപകനുമാണ് സയിദ്.
ഞാന്‍ ഒരിടത്തേ ക്കും ഒളിച്ചോടിയിട്ടില്ല. അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള പാരിതോഷികം നേരിട്ട് എന്നെ ഏല്പിക്കട്ടെ. ഇന്ന് ഞാന്‍ ലാഹോറിലേക്കു പോകും. അമേരിക്കയ്ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ ബന്ധപ്പെടാം-പത്രസമ്മേളനത്തില്‍ സയിദ് പ്രഖ്യാപിച്ചു. രാജ്യത്തെ ഇന്റലിജന്‍സ് ഏജന്‍സിയുമായി നല്ല ബന്ധമുള്ള സയിദിനെ അറസ്റു ചെയ്യാന്‍ പാക്കിസ്ഥാന്‍ ധൈര്യപ്പെടില്ലെന്ന് നിരീക്ഷകര്‍ കരുതുന്നു. ഇന്ത്യയെ പ്രീണി പ്പിക്കാനാണ് സയിദി ന്റെ തലയ്ക്ക് യുഎസ് വിലയിട്ടതെന്നു പ്രചാരണമുണ്ട്.
ഇതിനിടെ പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചയ്ക്കായി യുഎസ് ഡെപ്യൂട്ടി വിദേശകാര്യ സെക്രട്ടറി ടോം നിഡെസ് ഇസ്്ലാമാബാദിലെത്തി. പാക്കിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും മാനിക്കുന്ന സമീപനം യുഎസിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ഗീലാനി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി റബ്ബാനിഖാറുമായും നിഡെസ് ചര്‍ച്ച നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല