രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന പേരില്‍ പ്രിയപ്പെട്ട മധുരപലഹാരങ്ങള്‍ വിലക്കപ്പെട്ടം പ്രമേഹരോഗികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന പുതിയ ഹോര്‍മോണ്‍ കണ്ടെത്തി. അമേരിക്കയിലെ ടെക്സാസ് സര്‍വകലാശാലയിലെ ഒരു സംഘമാണ് നേട്ടത്തിന് പിന്നില്‍.
പ്രമേഹത്തിന് കൂടുതല്‍ ക്രിയാത്മകമായ ചികിത്സ നല്‍കാന്‍ ഇത് സഹായകമാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇന്‍സുലിന് പകരമായി ഉപയോഗിക്കാവുന്ന ഹോര്‍മോണ്‍ ആണിത്. രക്തത്തില്‍ നിന്നും മസിലുകളില്‍ നിന്നും പഞ്ചസാരയുടെ ഘടകമുള്ള ഗ്ളൂക്കോസിന്റെ അളവ് കുറയ്ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണിത് നടത്തുക. മൃഗങ്ങളില്‍ ഹോര്‍മോണ്‍ പരീക്ഷിച്ചതായും വിജയമായിരുന്നെന്നും പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോനാഥന്‍ ഗ്രാഫ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല