ടൈറ്റാനിക്ക് കപ്പല്‍ ദുരന്തം ഒരു പ്രണയക്കഥയിലൂടെ അവിസ്‍മരണീയമാക്കിയത് ചലച്ചിത്ര പ്രേമികളായ ആരും തന്നെ മറന്നിട്ടുണ്ടാകില്ല. 1997-ല്‍ ഇറങ്ങിയ ചിത്രം 11 ഓസ്‍ക്കാര്‍ അവാര്‍ഡും നേടിയിരുന്നു. അതിന്‍റെ 3 ഡി പതിപ്പ് രംഗത്തെത്തുന്നത് ബോക്‌സ് ഓഫീസ് ഹിറ്റാക്കുമെന്ന സൂചന നല്‍കി തന്നെയാണ്.
ടൈറ്റാനിക്കിന്‍റെ ആദ്യപതിപ്പില്‍ സിനിമയിലെ രണ്ട് ചൂടന്‍ രംഗങ്ങള്‍ കത്രികവച്ച ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനത്തിന് അനുമതി നല്‍കിയത്. എന്നാല്‍ കാലം മാറുന്നതിന് അനുസരിച്ച് കോലവും മാറട്ടെയെന്ന നിലപാടാണ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് എടുത്തിരിക്കുന്നത്. അതായത് കേറ്റ് വിന്‍സ്‍ലറ്റിന്‍റെ ചൂടന്‍ രംഗങ്ങള്‍ സെന്‍സര്‍ ചെയ്യാതെയാണ് ഇത്തവണ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
നേരത്തെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണെങ്കിലും 3 ഡിയിലൂടെയുള്ള രണ്ടാംവരവിനെ വ്യത്യസ്‍തമാക്കുന്നത് സെന്‍സര്‍ ബോര്‍ഡിന്‍റെ ഈ തീരുമാനം തന്നെയാണ്. നേരത്തെ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കഴുത്തില്‍ ഒരു മരതക മാല മാത്രം ധരിച്ച് നായകന് ക്യാന്‍വാസില്‍ പകര്‍ത്താനായി പൂര്‍ണ നഗ്നയായി പോസുചെയ്യുന്ന സിനിമയിലെ രംഗം സെക്‍സിന്‍റെ അതിപ്രസരമുണ്ടെന്ന് കാണിച്ച് മുറിച്ചുമാറ്റിയിരുന്നു. അതേ സീനുകള്‍ തന്നെയാണ് ഇപ്പോള്‍ കത്രിക വയ്ക്കാതെ പ്രേക്ഷക സമക്ഷത്തില്‍ എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല