കണ്ണൂര്‍/ലിവര്‍പൂള്‍: അനശ്വര വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ ഇംഗ്ലണ്ട് മേഴ്സിസൈഡ് പ്രദേശത്തെ ആരാധകരും മലയാളി വോളിബോള്‍ പ്രേമികളും ചേര്‍ന്ന് ഈ കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് ലിവര്‍പൂളില്‍ സംഘടിപ്പിച്ച ഒന്നാമത് ജിമ്മി ജോര്‍ജ് അഖില യൂറോപ്പ് വോളിബോള്‍ ടൂര്ണമെന്റിനോട് അനുബന്ധിച്ച് ശേഖരിച്ച ഫണ്ട് ജിമ്മി ജോര്‍ജ് ഫൌണ്ടേഷന് കൈമാറി.
പേരാവൂര്‍ ജിമ്മി ജോര്‍ജ് നഗറില്‍ വച്ച് ടൂര്‍ണമെന്റ് സംഘാടകര്‍ ആയ ജോഷി, സജീഷ്, ജിബു എന്നിവര്‍ക്ക് വേണ്ടി ഫൌണ്ടേഷന് ലിവര്‍പൂള്‍ യൂണിറ്റ് പ്രതിനിധി സെബാസ്ത്യന് ജോസഫ്, ജിമ്മി ജോര്‍ജ് ഫൌണ്ടേഷന് രക്ഷാധികാരിയും, ജിമ്മി ജോര്‍ജിന്റെ പിതാവുമായ അഡ്വ: ജോര്‍ജ് ജോസഫിന് കൈമാറി.
ചടങ്ങില്‍ ഫൌണ്ടേഷന് ട്രസ്റ്റ് അംഗങ്ങളും നിരവധി സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും കായിക പ്രേമികളും പങ്കെടുത്തു. ഒന്നാമത് അഖില യൂറോപ്പ് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടകരെയും ടൂര്‍ണമെന്റില്‍ പങ്കെടുത്തവരെയും അതൊരു വന്‍ വിജയമാക്കിയവരെയും ഫൌണ്ടേഷന് വേണ്ടി മാനേജിംഗ് ട്രസ്റ്റി സെബാസ്ത്യന് ജോര്‍ജ് നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല