ലിവര്‍പൂള്‍: സെന്റ് ബേസില്‍ മലങ്കര കത്തോലിക് മിഷന്‍ ലിവര്‍പൂളിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് 6.30 ന് ഓള്‍ഡ്‌സ്വാനില്‍ ഉള്ള സെന്റ് ഓസ്‌വാള്‍ഡ്സ് കത്തോലിക് ചര്‍ച്ചില്‍ വച്ച് മലങ്കര കത്തോലിക്കാ വിശ്വാസികള്‍ പെസഹാ ആചരിക്കുന്നു.
അമേരിക്കന്‍ എക്സാരേഹലി ബിഷപ്പും യൂറോപ്പിന്റെയും കാനഡയുടെയും അപ്പോസ്തലിക വിസിറ്ററും ആയ തോമസ് മാര്‍ യൂസേബിയൂസ് തിരുമേനിയുടെ മഹനീയമായ കാര്‍മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്.
ഭക്തിനിര്‍ഭരമായ പെസഹാ തിരുക്കര്‍മ്മങ്ങളിലേക്കും കാല്‍കഴുകല്‍, അപ്പം മുറിക്കല്‍ ശ്രുശ്രൂഷകളിലേക്കും ഇടവക വികാരിയും സീറോ മലങ്കര കത്തോലിക് മിഷന്‍ കോ-ഓര്‍ഡിനേറ്ററും ആയ ഡാനിയേല്‍ കുളങ്ങര അച്ചന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു.
വിലാസം: St. Oswlds Catholic Church, Oldswan, Liverpool, L135SB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല