1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2012

ഏഴു വയസുകാരിക്ക് മദ്യം വിറ്റതിന് സൂപ്പര്‍മാര്‍ക്കറ്റ്‌ വമ്പന്മാരായ ടെസ്കോ മാപ്പ് പറഞ്ഞു. ഡാനി വോ എന്ന ഏഴു വയസുകാരിയാണ് തന്റെ അമ്മക്ക് മദേര്‍സ് ഡേക്ക് സമ്മാനമായി മദ്യം വാങ്ങിക്കൊടുത്ത ‘മിടുക്കി’. സമ്മാനം വാങ്ങുവാനായി കുട്ടി ഉള്ളിലേക്ക് പോയപ്പോള്‍ അമ്മ മാഗി പുറത്തു കാത്തു നില്‍ക്കുകയായിരുന്നു. ഒരു ടെഡി പാവക്കുട്ടിയെയും ആശംസാകാര്‍ഡും പിങ്ക് നിറത്തിലുള്ള ഒരു ഗിഫ്റ്റ്‌ ബോക്സും പിന്നെ 200ml ന്റെ ഒരു വൈന്‍ കുപ്പിയുമാണ് കുട്ടി തിരഞ്ഞെടുത്തത്.

വൈന്‍ എടുത്തപ്പോള്‍ സൂചനയായി ഒരു അലാറം അടിച്ചു എങ്കിലും സൂപ്പര്മാര്‍ക്കട്ടിലെ ജീവനക്കാരി കുട്ടിക്ക് പ്രത്യേക ഇളവ്‌ ചെയ്തു കൊടുക്കുകയായിരുന്നു. സമ്മാനം വാങ്ങി തിരികെ വന്നു കൊടുത്തപ്പോള്‍ അമ്മ അത്ഭുതം കൊണ്ട് ഞെട്ടിപ്പോയി. പിന്നീട് ടെസ്കൊയുടെ ഡെവനിലുള്ള ഓഫീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഡ്യൂട്ടി മാനേജര്‍ തങ്ങള്‍ ചെയ്ത തെറ്റ് ഏറ്റുപറയുകയും ഇത് നടക്കുവാന്‍ പാടില്ലായിരുന്നു എന്ന് സൂചിപ്പിക്കുകയും ചെയ്തു. നാല്പതിമൂന്നുകാരിയായ മാഗിയുടെ പിറന്നാള്‍ ഞായറാഴ്ചയായിരുന്നു. ഏഴു വയസുള്ള കുട്ടികളെ ശ്രദ്ധിക്കാതെ അവഗണിച്ചതാണ് ജീവനക്കാര്‍ക്ക് പാരയായത്. ഇതിന്റെ പേരില്‍ ടെസ്കോയും ഇപ്പോള്‍ ഏറെ പഴി കേട്ട് കൊണ്ടിരിക്കയാണ്.

50 പൌണ്ടിന്റെ വൌച്ചര്‍ നല്‍കി കാര്യങ്ങള്‍ ഒത്തു തീര്‍പ്പാക്കാന്‍ ടെസ്കോ ശ്രമിച്ചതായി അമ്മ മാഗി പറയുന്നു. എന്നാല്‍ ടെസ്കോ മാപ്പ് പറഞ്ഞെ മതിയാകൂ എന്ന കടും പിടുത്തത്തില്‍ തന്നെ മാഗി ഉറച്ചു നിന്നു. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമേ മദ്യം നല്‍കുവാന്‍ പാടുള്ളൂ എന്ന് ബ്രിട്ടനില്‍ നിയമമുണ്ട്. ഇത് സാധാരണമായ ഒരു തെറ്റ് മാത്രമാണെന്നും ആര്‍ക്കും സംഭാവിക്കാവുന്നതാണെന്നും പറഞ്ഞു കാര്യങ്ങളെ ലഘൂകരിക്കയാണ് ടെസ്കോ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.