ഫേസ്ബുക്ക് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്നതിനപ്പുറത്തെ സാധ്യതകള്‍ ജനങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടെത്തിയതോടെയാണ് പല രാജ്യങ്ങളിലും പ്രതികരിക്കുവാനുള്ള ആയുധമായി ഫേസ്ബുക്കിനെ ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ ഇതാ ഫേസ്ബുക്ക് എങ്ങിനെ ദുരുപയോഗം ചെയ്യാം എന്നതിന് ഒരു ഉത്തമ ഉദാഹരണം. പതിനാലു വയസു പ്രായമായ ആണ്‍കുട്ടി തന്റെ അതെ വയസു പ്രായമുള്ള പെണ്‍കുട്ടിയുമായി നടത്തിയ വീരകൃത്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്ടിയതിനെ തുടര്‍ന്ന് പോലീസ് പിടികൂടി.
ഈ വീഡിയോ പല സ്കൂള്‍ വിദ്യാര്‍ഥികളും ഷെയര്‍ ചെയ്തതായിട്ടാണ് അറിയുന്നത്. ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് യുവാക്കള്‍ ഇത് കണ്ടതായും കരുതപ്പെടുന്നു. ചെല്‍ട്ടന്ഹാം സ്വദേശിയായ ആണ്‍കുട്ടിക്ക് പോലീസില്‍ നിന്നും ഇതിന്റെ പേരില്‍ അന്ത്യശാസന ലഭിച്ചിട്ടുണ്ട്. സെന്റ്:പീറ്റേര്‍സ് ഹൈസ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇതിന്റെ പേരില്‍ കത്തുകള്‍ അയക്കുകയും താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്.
ആ സ്കൂളിലെ കുട്ടിയല്ല ഈ വീരകൃത്യം കാട്ടിയത് എന്നറിഞ്ഞിട്ടു കൂടി ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഹെഡ്‌മാസ്റ്റര്‍ ലോറന്‍സ് മോന്ടാഗ് സംസാരിച്ചു. ഈ വീഡിയോ കുട്ടികളുടെ മനസിനെ ബാധിക്കും എന്നാണു അദ്ദേഹം പറയുന്നത്. കുലീനത,ബഹുമാനം എന്നിവയില്‍ കുട്ടികള്‍ക്കുണ്ടാകുന്ന കുറവുകള്‍ ഈ രീതിയില്‍ ഇനിയും സമൂഹത്തില്‍ പ്രതിഫലിക്കും എന്ന് അദ്ദേഹം പറയുന്നു.
പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുമായി പോലീസ് ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതോടെ ഫേസ്ബുക്കിന്റെ ചരിത്രത്തിലെ കറുത്ത ഏടുകലായി മാറുകയാണ് ഈ സംഭവം. കുട്ടികള്‍ ആശയവിനിമയത്തിനായും സംസാര വിഷയമാകുന്നതിനും കണ്ടെത്തുന്ന വഴികളാണ് പലപ്പോഴും തെറ്റാകുന്നത്. ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും പിറകില്‍ പായുന്ന യുവത്വം ഇതിനായി എന്തും ചെയ്യുമെന്ന അവസ്ഥയാണ് ഇന്ന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല