പറന്നുകൊണ്ടിരിക്കെ കോക്പിറ്റിലെ കണ്ട്രോള് പാനലില്‍ വിഷപ്പാമ്പിനെ കണ്ടതിനെത്തുടര്‍ന്നു ചരക്കുവിമാനം അടിയന്തരമായി നിലത്തിറക്കി. ഓസ്ട്രേലിയയിലെ സിഡ്നിക്കടുത്തു കഴിഞ്ഞ ദിവസമാണു സംഭവം. സിഡ്നിയില്‍നിന്നു വടക്കന്‍മേഖലയായ പെപ്പിമെനാര്ടി ടൌണിലേക്കു പോകുകയായിരുന്ന എയര്‍ ഫ്രോണ്ടിയര്‍ എയര്‍ലൈനിന്റെ ചരക്കുവിമാനത്തിലാണു പാമ്പ് വില്ലനായത്.
കണ്ട്രോള് പാനലിലെ ദ്വാരത്തിലൂടെ തലയയുര്ത്തിയ പാമ്പിനെ പൈലറ്റ് ബ്രാഡന് ബ്ളെന്നെര്ഹാസെറ്റാണ് ആദ്യം കണ്ടത്. പെട്ടെന്നുതന്നെ പാമ്പ് അപ്രത്യക്ഷമായി. വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചപ്പോള്‍ എത്രയും വേഗം വിമാനം നിലത്തിറക്കണമെന്ന നിര്‍ദേശമാണു പൈലറ്റിനു ലഭിച്ചത്.
ഉടന്‍ പ്രാദേശിക വിമാനത്താവളത്തില്‍ വിമാനം നിലത്തിറക്കുകയായിരുന്നു. പാമ്പുപിടിത്തക്കാരനെ വിളിച്ചുവരുത്തി പാമ്പിനെ പിടികൂടിയശേഷമാണു വിമാനം യാത്ര പുനരാരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല