പെന്‍ഷന്‍തുക വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് 77കാരന്‍ ഗ്രീസ് തലസ്ഥാനമായ ഏഥന്‍സിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ജീവനൊടുക്കി. ഇതേത്തുടര്‍ന്നു രാജ്യത്ത് അസ്വസ്ഥത നിലനില്‍ക്കുകയാണ്. ദിമിത്രിസ് ക്രിസ്റോള്‍ എന്നയാളാണു ബുധനാഴ്ച രാവിലെ സ്വയം നിറയൊഴിച്ചു മരിച്ചത്. സര്‍ക്കാര്‍ പെന്‍ഷന്‍തുക വെട്ടിക്കുറച്ചതിനാല്‍ തനിക്കു ജീവിക്കാന്‍ മാര്‍ഗമില്ലെന്നു വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്െടത്തിയിട്ടുണ്ട്.
മരണവാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്നു നഗരത്തിന്റെ പല ഭാഗങ്ങളില്‍ കലാപകാരികള്‍ പോലീസുമായി ഏറ്റുമുട്ടി. പെട്രോ ള്‍ബോംബുകളുമായാണു കലാപകാരികള്‍ പോലീസിനെ ആക്രമിച്ചത്. കണ്ണീര്‍വാതകം പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് നടത്തിയുമാണു പോലീസ് അക്രമികളെ തുരത്തിയത്. പോലീസ് വലയം ഭേദിച്ചു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ സംഘടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നടപടികളില്‍ പ്രതിഷേധിച്ചു മാസങ്ങളോളം തലസ്ഥാനമായ ആതന്‍സ് ഉള്‍പ്പെടെ ഗ്രീസിലെങ്ങും വന്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. വന്‍ കടക്കെണിയിലകപ്പെട്ടിട്ടുള്ള ഗ്രീസ് ശമ്പളവും പെന്‍ഷനുകളുമുള്‍പ്പെടെയുള്ള ചെലവുകള്‍ അടുത്തയിടെ വന്‍തോതില്‍ വെട്ടിക്കുറച്ചിരുന്നു.
സമീപകാലംവരെ സാമ്പത്തിക ശക്തിയായിരുന്ന ഗ്രീസില്‍ ഇപ്പോള്‍ 20 ശതമാനം പേരും തൊഴില്‍രഹിതരാണെന്നും 20 ശതമാനം പേര്‍ ദാരിദ്യ്രരേഖയ്ക്കു താഴെയാണു കഴിയുന്നതെന്നുമാണ് അടുത്തയിടെ പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒരു കാലത്ത് ആത്മഹത്യാനിരക്കില്‍ യൂറോപ്പില്‍ ഏറ്റവും കുറവു രേഖപ്പെടുത്തിയിരുന്ന ഗ്രീസില്‍ ഇപ്പോള്‍ ജീവനൊടുക്കുന്നവരുടെ നിരക്കും കൂടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല