1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2012

കഴിഞ്ഞവര്‍ഷം ഒാഗസ്റ്റില്‍ നഗരത്തിലുണ്ടായ കലാപം ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും മോശം സംഭവങ്ങളില്‍ ഒന്നാണ്. കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം കൊള്ളയടിക്കുന്നതാണ് കണ്ടത്. ഇത് ലോകത്തിന് മുന്നില്‍ ബ്രിട്ടനെ നാണം കെടുത്തുകയും ചെയ്തു. ഇതിനിടെ കൊള്ളക്കാരെ സഹായിച്ചുവെന്ന കേസില്‍ ലോറ ജോണ്‍സണ്‍ എന്ന കോടീശ്വരപുത്രിയായ യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തി.

ഇവര്‍ക്കുള്ള ശിക്ഷ അടുത്ത മാസം മൂന്നിനു പ്രഖ്യാപിക്കും. മാര്‍ക്കറ്റിങ് കമ്പനി ഉടമയുടെ മകളും വിദ്യാസമ്പന്നയുമായ ലോറ (20) കൊള്ളക്കാരെ തന്റെ വാഹനത്തില്‍ നഗരത്തിലെമ്പാടും കൊണ്ടുനടന്നുവെന്നും കൊള്ളമുതലുകള്‍ വാഹനത്തില്‍ സൂക്ഷിച്ചുവെന്നുമാണ് കേസ്. ഇലക്ട്രോണിക്സ് സ്ഥാപനത്തില്‍ നിന്നുള്ള സാധനങ്ങളാണു വാഹനത്തിലൊളിപ്പിച്ചത്.

കൊള്ളയടിച്ച ടെലിവിഷന്‍ ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ മദ്യവും സിഗരറ്റും കവര്‍ന്നുവെന്ന മറ്റൊരു കേസില്‍ നിന്നു ലോറയെ ഒഴിവാക്കി. കലാപവുമായി ബന്ധപ്പെട്ടു 2710 പേര്‍ അറസ്റ്റിലായെന്നും ഇതില്‍ 89 ശതമാനവും പുരുഷന്മാരാണെന്നും നീതിന്യായ മന്ത്രാലയത്തിന്റെ കണക്കു പറയുന്നു. അറസ്റ്റിലായവരില്‍ 24 പേര്‍ ഇന്ത്യന്‍ വംശജരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.