ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ വാനപ്രസ്ഥത്തിന് ശേഷം മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും പ്രശസ്‌ത സംവിധായകന്‍ ഷാജി എന്‍ കരുണും ഒന്നിക്കുന്നു. മലയാളത്തിലെ പ്രശസ്‌ത കഥാകൃത്ത് ടി പദ്‌മനാഭന്റെ കടല്‍ എന്ന ചെറുകഥയെ ആസ്‌പദമാക്കി അതേ പേരില്‍ തന്നെയാണ് ഷാജി എന്‍ കരുണ്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടിസ്രാങ്കിന് ശേഷം ഷാജി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും കടല്‍. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ചിത്രം ചെയ്യാന്‍ ഷാജി എന്‍ കരുണ്‍ ആലോചിച്ചിരുന്നു.
എന്നാല്‍ മോഹന്‍ലാലിന്റെ അസൗകര്യം മൂലം അന്ന് അത് നടക്കാതെപോയി. അച്‌ഛനും അമ്മയും മകളും അടങ്ങുന്ന അണുകുടുംബത്തിലെ പ്രക്ഷുബ്‌ധമായ സംഭവവികാസങ്ങളാണ് കടല്‍ എന്ന കഥയിലുള്ളത്. ഇതില്‍ അച്ഛന്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
തിരക്കഥ പൂര്‍ത്തിയായാലുടന്‍ ഈ വര്‍ഷമവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് ഷാജി എന്‍ കരുണ്‍ ആലോചിക്കുന്നത്. മോഹന്‍ലാലും ഷാജി എന്‍ കരുണും ഇതിന് മുമ്പ് ഒന്നിച്ച വാനപ്രസ്‌ഥം എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഷാജിക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല