അമ്മയെ പെങ്ങളെ അല്ലെങ്കില്‍ ഭാര്യയെ അന്യര്‍ ശല്യം ചെയ്യുന്നത് പല പുരുഷന്മാര്‍ക്ക് ഇഷ്ടമല്ല. കാരണം ഇവരുടെയൊക്കെ സംരക്ഷണം പുരുഷന്മാരുടെ കടമയാണ്. ഇത്തരത്തില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് നടന്ന ബര്‍മിംഗ്ഹാം കലാപത്തിനിടെ നടന്ന ദുരന്തത്തില്‍ ഇരയായ ഹരൂണിന്റെ പിതാവ് താരിക് ജഹാന്‍(47) തന്റെ ഭാര്യയെ തുറിച്ചു നോക്കിയവനെ ആക്രമിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി എങ്കിലും താരികിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ കണക്കിലെടുത്തും കലാപകാലത്തെ സേവനങ്ങള്‍ പരിഗണിച്ചും കോടതി അദ്ദേഹത്തെ തടവ് ശിക്ഷയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.
തന്റെ ഭാര്യയെ തുറിച്ചു നോക്കിയ ഒരു മുപ്പത്തിനാലുകാരനെയാണ് താരിക് ആക്രമിച്ചത്. ആക്രമണമേറ്റ സജ്ജിദ് അലിയുടെ രണ്ടു പല്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. താടിയെല്ലില്‍ രണ്ടു പൊട്ടലുകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ അറിയിച്ചു. ഈ ആക്രമണം സംഭവിച്ചത് ഇദ്ദേഹത്തിന്റെ മകനായ ഹാരൂണ്‍(21) കഴിഞ്ഞ ആഗസ്തിലെ കലാപത്തില്‍ കൊല്ലപ്പെട്ടതിന്മുന്‍പായിരുന്നു.
ഹാരൂണിനൊപ്പം മറ്റു രണ്ടു പേരും അന്ന് മരണപ്പെട്ടിരുന്നു. ബര്‍മിംഗ്ഹാംമിലെ ലഹള നിയന്ത്രിച്ചതിനും അവസാനിപ്പിച്ചതിനും താരികിനുള്ള പങ്കു അന്ന് പോലീസ് അഭിനന്ദനത്തിന് പാത്രമായിരുന്നു. ഈ അടിസ്ഥാനത്തിലാണ് കോടതി താരികിനെ ശിക്ഷിക്കാതെ പന്ത്രണ്ടു മാസത്തെ സസ്പെന്‍ഡ് സെന്റന്‍സ് നല്‍കിയത്. സാധാരണ ഈ കുറ്റത്തിന് തടവ് ശിക്ഷ ലഭിക്കേണ്ടതാണ്.
ഇദ്ദേഹം മനപൂര്‍വമായ കാരണത്താലല്ല കുറ്റം ചെയ്തത് എന്നതും കോടതിയുടെ ശ്രദ്ധയില്‍ പെട്ടു. ഏഴു പുരുഷന്മാരും അഞ്ചു സ്ത്രീകളും അടങ്ങിയ ജൂറിയാണ് ന്യായവിധി അറിയിച്ചത്. ഒരു മകനെ ബലി നല്‍കിയിട്ടും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ കുറച്ചൊന്നുമല്ല കോടതിയെ സന്തോഷിപ്പിച്ചത്. ഭാര്യയെ തുറിച്ചു നോക്കുന്നവനുമായുള്ള വാക്ക് തര്‍ക്കത്തിന് ഒടുവിലാണ് ഇദ്ദേഹം വാദിയെ ആക്രമിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല