ഇത്തവണത്തെ വിഷുവിന് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഭീഷണി ഉയര്‍ത്തി മറ്റൊരു സൂപ്പര്‍താരചിത്രം കൂടി തിയറ്ററുകളിലുണ്ടാവും. പൃഥ്വി, ദിലീപ് ഇവരുടെയാരെങ്കിലും സിനിമകളാണെന്ന് കരുതിയെങ്കില്‍ തെറ്റി.
ആദ്യ സിനിമയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍പട്ടം സ്വയം എടുത്തണിഞ്ഞ സന്തോഷ് പണ്ഡിറ്റിന്റെ രണ്ടാംചിത്രമായ ‘സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റാ’ണ് റിലീസിനൊരുങ്ങുന്നത്.
മോളിവുഡിലെ താരസമവാക്യങ്ങളില്‍ മാറ്റം വരുത്തുന്നതായിരിക്കും ഈ ചിത്രമെന്ന് സന്തോഷ് പറയുന്നു. ആദ്യ സിനിമ പോലെ തന്നെ പൂര്‍ണമായും ഒരു പണ്ഡിറ്റ് സിനിമയാണ് ഇതും. സംവിധാനവും അഭിനയവും ഉള്‍പ്പെടെ എല്ലാത്തിലും പണ്ഡിറ്റിന്റെ കയ്യൊപ്പുണ്ട്. ജിത്തുഭായി എന്ന ചോക്ലേറ്റ് ഭായി എന്ന പേര് മറ്റാരോ അടിച്ചെടുത്തതോടെയാണ് സ്വന്തം പേര് സിനിമയ്ക്കിടാന്‍ സന്തോഷ് തീരുമാനിച്ചത്.
അതേസമയം മോളിവുഡിന്റെ ഒറ്റയാള്‍ പട്ടാളം സന്തോഷ് പണ്ഡിറ്റ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. മിനിമോളുടെ അച്ഛന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ മറ്റുകാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ കൃഷ്ണനും രാധയും ഫെയിം തയാറായിട്ടില്ല. സൂപ്പര്‍ സ്റ്റാര്‍ പണ്ഡിറ്റ് പുറത്തിറങ്ങിയതിന് ശേഷം മിനി മോളുടെ അച്ഛന്റെ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നാണ് പണ്ഡിറ്റ് വ്യക്തമാക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല