മാല്‍വന്‍ഹില്‍സില്‍ വച്ച് ജൂണ്‍ 30 ന്നടത്തപ്പെടുന്ന ക്നാനായ കാത്തലിക്ക് അസോസിയേഷന് 11ാമത് കണ്വെന്ഷനില്കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പങ്കെടുക്കും. നൂറ്റാണ്ടുകളുടെ പഴമയും വംശപാരമ്പര്യവുമുള്ള ഓരോക്നാനായക്കാരനിലും വിശ്വാസതീക്ഷ്ണത വര്‍ധിപ്പിക്കുന്നതിലേക്ക് വേണ്ടിഇദംപ്രഥമമായി നിരവധി വൈദികര്‍ ഒന്ന്ചേര്‍ന്ന് അര്‍പ്പിക്കുന്ന സമൂഹബലി മാല്‍വന്‍ കണ്‍വെന്‍ഷന്റെ ഒരു പ്രത്യേകതയായിരിക്കും.
തനിമയുടെ ഒരുമ നമ്മുടെ വരദാനം- എന്ന കണ്വെന്ഷന് സന്ദേശത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുക.സ്കൂള്‍ അവധി ആരംഭിക്കുന്നതിന് മുമ്പ് തന്നെ കണ്വെന്ഷന്നടത്തുന്നതിനാല് ജൂലായില്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്ക്കുംകണ്വെന്ഷനില് പങ്കെടുക്കാന്‍ സാധിക്കുമെന്നതും ഈ വര്ഷത്തെപ്രത്യേകതയാണ്. ജൂണ്‍ 30 എല്ലാവര്ക്കും സ്വീകാര്യമായതിനനാല്കണ്വെന്ഷന് കമ്മറ്റി അംഗങ്ങള്‍ ആത്മവിശ്വാസത്തില്‍ ഒരുക്കങ്ങള്ക്ക്നേതൃത്ത്വം നല്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല