മാഞ്ചസ്റ്റര്‍: നോര്‍ത്ത് മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഭക്ത്യാദരപൂര്‍വം പെസഹാ ആചരിച്ചു. സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന പെസഹാ തിരുകര്‍മ്മങ്ങളിലും കാല് കഴുകല്‍ കഴുകല്‍ ശ്രുശ്രൂഷകളിലും ഫാ.സോണി കരുവേലില്‍ കാര്‍മികത്വം വഹിച്ചു. നൂറു കണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തി.
ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങള്‍ ഇന്ന് രാത്രി പത്ത് മുതല്‍ സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും. ഫാ.മാത്യു ചൂരപ്പോയ്കയില്‍ തിരുക്കര്‍മ്മങ്ങളില്‍ കാര്‍മികനാകും. ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്കാരം ദിവ്യബലി മദ്ധ്യേ നടക്കും. ഉയിര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ നേടുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല