മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്.സി സെന്ററിലെ ഉയിര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ഇന്ന് രാത്രി എട്ട് മുതല്‍ ആരംഭിക്കും. പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടക്കുന്ന ആഘോഷപൂര്‍വമായ തിരുന്നാള്‍ കുര്‍ബ്ബാനയിലും ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങളിലും ശ്രൂശ്ബറി രൂപതാ ചാപ്ലയിന്‍ ഫാ.സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മികനാകും. ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്കാരം ദിവ്യബലി മദ്ധ്യേ നടക്കും. ഉയിര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ നേടുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
വിലാസം:
St. Elizabath Church
Peelhall
Manchester
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല