ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് ഇലവനെതിരേ രാജസ്ഥാന് റോയല്‍സിനു 31 റണ്‍സ് വിജയം. 98 റണ്‍സെടുത്ത അജിന് കെ രഹാനയാണ് രാജസ്ഥാനു മികച്ച സ്കോര്‍ സമ്മാനിച്ചത്. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത പഞ്ചാബിന്റെ കണക്കുക്കൂട്ടലുകള്‍ രാജസ്ഥാന് തെറ്റിച്ചു. ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ കൂട്ടുപിടിച്ചു രഹാന മികച്ച തുടക്കം കുറിച്ചു.
66 പന്തില്‍ നിന്നാണ് രഹാന 98 റണ്‍സെടുത്തത്. ദ്രാവിഡ് 28ും ഹോഡ്ജ് 21ഉം റണ്‍സെടുത്തു. ആദ്യ ഐപിഎല്‍ മത്സരം കളിച്ച കെവന്‍ കൂപ്പറിന്റെ പ്രകടനം ശ്രദ്ധേയമായി. 26 റണ്‍സ് വഴങ്ങി കൂപ്പര്‍ നാലു വിക്കറ്റും രണ്ടു ക്യാച്ചുമെടുത്തു. മൂന്നു പന്ത് നേരിട്ട കൂപ്പര്‍ ഒരു സിക്സറും ഫോറും ഉള്‍പ്പെടെ 11 റണ്‍സുമെടുത്തു. രാജസ്ഥാന് 191 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനു 55 റണ്‍സ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായി. 34 റണ്‍സെടുത്ത മന്ദീപ് സിങ്ങും 27 റണ്‍സെടുത്ത ആദം ഗില്‍ക്രിസ്റ്റുമാണ് ഭേദപ്പെട്ട സ്കോര്‍ നേടിയത്. ഒടുവില്‍ പഞ്ചാബിന്റെ സ്കോര്‍ 160 റണ്‍സിലൊതുങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല