ഓരോത്തര്‍ക്കും ഒരു വിശ്വാസങ്ങള്‍ ഉണ്ട്. ആ വിശ്വാസങ്ങല്‍ക്കനുസരിച്ചു ജീവിക്കാന്‍ ബ്രിട്ടനിലും ഇന്ത്യയിലും ജനങ്ങള്‍ക്ക് അവകാശവുമുണ്ട് എങ്കിലും അന്യര്‍ക്ക് ശല്യമാകാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണം. ഇത് പറയാന്‍ കാരണം നോട്ടിംഗ്‌ഹാംമിലെ ഓള്‍ഡ് ബസ്‌ഫോര്‍ഡ് ന്യൂജനറേഷന്‍ പള്ളിക്കെതിരെ അയല്‍ക്കാരായ ജനങ്ങള്‍ ശബ്ദകോലാഹലമുണ്ടാകുന്നു എന്ന് ആരോപിച്ചു പരാതി കൊടുത്ത സംഭവമാണ്. മുന്‍പ് പലപ്പോഴായി പള്ളിയിലെ പാട്ടും പ്രഭാഷണവും അതിര് വിടുന്നു എന്ന കാരണത്താല്‍ താക്കീത് ലഭിച്ചിരുന്നു. ഇവരുടെ ശബ്ദം പല തെരുവുകള്‍ താണ്ടുന്നത്രയും ഭീകരമാണെന്നാണ് പരാതി.
ഞായറാഴ്ചകളിലും മറ്റു ആഴ്ചാവസാനങ്ങളിലും മണിക്കൂറുകളാണ് ഇവര്‍ ജനങ്ങളുടെ ചെവി തല കേള്‍പ്പിക്കാത്തത് എന്നും സമീപ വാസികള്‍ പരാതിയില്‍ വ്യക്തമാക്കുന്നു. ഇതൊരു തരത്തില്‍ പീഡനമാണെന്നാണ് പല അയല്‍ക്കാരുടെയും അഭിപ്രായം. നോട്ടിംഗ്‌ഹാം സിറ്റി കൌണ്‍സില്‍ പലപ്പോഴായി ഇവര്‍ക്ക് ശബ്ദമലിനീകരണത്തിനെതിരെ നോട്ടീസ് നല്‍കിയിരുന്നു. എങ്കിലും പിന്നീടും ഞങ്ങള്‍ ഇവര്‍ക്കെതിരെ പരാതിപ്പെട്ടതിനാല്‍ പ്രശ്നം കോടതിയിലെത്തുകയായിരുന്നു. പള്ളി ഭരണാധികാരിയായ എവര്‍ട്ടന്‍ ലൂയിസും സീന്‍ സാമുവലും കോടതിയില്‍ ഹാജരായി.
ഇവര്‍ക്കെതിരെ ശബ്ദമലിനീകരണം എന്ന പേരില്‍ പിഴ വിധിക്കുകയും ചെയ്യുകയുണ്ടായി. ലൂയിസിനെതിരെയുള്ള പരാതികള്‍ പിന്‍വലിക്കപ്പെട്ടു എങ്കിലും സാമുവലിനെതിരെയുള്ള മൂന്ന് പരാതികള്‍ അദ്ദേഹത്തിന് പിഴ വാങ്ങിക്കൊടുക്കുകയായിരുന്നു. ഏകദേശം 360പൌണ്ടോളം ഇദ്ദേഹത്തിന് പിഴ ചുമത്തി. 300 പൌണ്ട് നോട്ടിംഗ്‌ഹാം സിറ്റി കൌണ്‍സിലിനും 15പൌണ്ട് പരാതിക്കാരനും പിഴ നല്‍കേണ്ടതായി വരും.
ഇനിയും ശബ്ദം കുറച്ചില്ല എങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് കോടതി പള്ളിക്ക് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. മതപരമായിട്ടുള്ള ഒരു പ്രശ്നമല്ല ഇതെന്നും ശബ്ദം മാത്രമാണ് ഇവിടെ പ്രശ്നം എന്നും അയല്‍ക്കാരനായ ക്രിസ് ആംബര്‍ അറിയിച്ചു. പീഡനത്തില്‍ നിന്നും പുറത്തു വന്നപ്പോഴുണ്ടായ സുഖമാണ് ഇപ്പോള്‍ തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയന്ത്രണത്തിനതീതമായി ഈ ശല്യം തുടര്‍ന്നതിനാലാണ് പിടിച്ചു നില്‍ക്കാനാകാതെ പരാതി നല്‍കിയതെന്നും അല്ലാതെ മതത്തിനോ വിശ്വാസികള്‍ക്ക് എതിരല്ല തങ്ങളെന്നും മിക്ക അയല്‍ക്കാരും കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല