1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2012

സിനിമാരംഗത്തുള്ളവര്‍ക്കെല്ലാം സ്വന്തം പ്രായം പരസ്യമാക്കാന്‍ മടിയാണ്. ഇനി അഥവാ പ്രായത്തെ കുറിച്ച ചോദിച്ചാലും മിക്കവരും അഞ്ചു വര്‍ഷം മുമ്പ് പറഞ്ഞ അതേ വയസ്സു തന്നെ ആവര്‍ത്തിക്കും. പിന്നീടുള്ള ചോദ്യം എന്നെ കണ്ടാല്‍ അത്രയല്ലേ തോന്നൂ എന്നാണ്.

ബോളിവുഡ് നടി വിദ്യ ബാലന്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തയാണ്. തന്റെ വയസ്സ് വെളിപ്പെടുത്തുന്നതിലാണ് വിദ്യ അഭിമാനം കൊള്ളുന്നത്. ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷം വിദ്യയുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയേണ്ടിയിരുന്നത് അവരുടെ പ്രായത്തെ പറ്റിയായിരുന്നു.

വിദ്യ ഒട്ടും മടിച്ചില്ല. 1978 ജനുവരി 1നാണ് താന്‍ ജനിച്ചതെന്ന് ഉറക്കെ പ്രഖ്യാപിച്ചു. അതായത് 34 വയസ്സ് കഴിഞ്ഞിരിക്കുന്നു. വിദ്യയെ പോലെ സ്വന്തം പ്രായത്തെ കുറിച്ച സത്യസന്ധമായ ഉത്തരം തരാനുള്ള ധൈര്യം എത്ര നടിമാര്‍ കാണിക്കുമെന്ന് കണ്ടറിയണം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.