യുഎസിലെ ഇന്ത്യന്‍ പൌരന്മാരുടെ പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ വിഎഫ്എസ് ഗ്ലോബല്‍ എന്ന കമ്പനിക്കു കരാര്‍ നല്‍കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 16ന് ഇൌ ജോലി ആരംഭിക്കും.
വാഷിങ്ടണിലെ ഇന്ത്യന്‍ എംബസി, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്കോ, ഷിക്കാഗോ, ഹൂസ്റ്റണ്‍, അറ്റ്ലാന്റ കോണ്‍സലേറ്റുകള്‍ എന്നിവയിലെ പാസ്പോര്‍ട്ട് സംബന്ധമായ ജോലികളാണു ‘പുറംജോലി കരാര്‍ ആയി നല്‍കിയത്. വിഎഫ്എസ് ഗ്ലോബല്‍ വെബ്സൈറ്റും കോള്‍ സെന്ററും നാളെ പ്രവര്‍ത്തിച്ചുതുടങ്ങും. പുതിയ സംവിധാനത്തില്‍ അപേക്ഷകര്‍ നല്‍കേണ്ട ഫീസ് വിവരങ്ങള്‍ നല്‍കിയിട്ടില്ല.
വിഎഫ്എസ് വെബ് വിലാസം:http://www.vfsglobal.com/india/usa
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല