ടെസറ്റ് റാങ്കിംഗില്‍ ഇംഗ്ളണ്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ നേടിയ ജയമാണ് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഇംഗ്ളണ്ടിന് കരുത്തായത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിയ്ക്കക്കും ഇംഗ്ളണ്ടിനും 116 പോയിന്റാണുള്ളതാണുള്ളതെങ്കിലും ദശാംശ കണക്കിലാണ് ഇംഗ്ളണ്ട് ഒന്നാമതെത്തിയത്.
ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മെയ് മാസത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കും വെസ്റിന്‍ഡീസിനുമെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ് പരമ്പരയിലേതെങ്കിലുമൊന്ന് നഷ്ടമായാല്‍ ഇംഗ്ളണ്ടിന് ടെസ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനവും നഷ്ടമാവും. ഓസ്ട്രേലിയ നാലാം സ്ഥാനത്തും പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമാണ്. ഇംഗ്ളണ്ടിനെതിരായ പരമ്പര സമനിലയാക്കിയതോടെ ഒരു റേറ്റിംഗ് പോയിന്റ് നേടിയ ശ്രീലങ്ക ആറാമതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല