ജീവിതത്തില്‍ ചിലതൊക്കെ സ്വന്തമാക്കണം എന്നാഗ്രഹിക്കുന്നവര്‍ ആണ് എല്ലാവരും. അല്‍പ്പം മുതിര്‍ന്നവര്‍ക്ക് നല്ലൊരു വീട്, കാര്‍, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം എന്നിവയൊക്കെ ആഗ്രഹിക്കുമ്പോള്‍ നമ്മുടെ ചെറുപ്പക്കാരുടെ മോഹം മറ്റു പലതുമാണ്. ഉദാഹരണമായി ഒരു ലാപ്‌ടോപ്, ബൈക്ക്, നല്ലൊരു മൊബൈല്‍ ഇങ്ങനെ നീളും അവരുടെ ആഗ്രഹം. അത് സ്വന്തമാക്കാന്‍ ഏതറ്റംവരെയും പോകും ചിലര്‍.
ഇത് ഇവിടെ പറയാന്‍ കാരണം ഐഫോണ്‍ വാങ്ങാനായി വീട്ടുകാര്‍ അറിയാതെ യുവാവ് വൃക്ക വിറ്റു എന്നാ വാര്‍ത്തയാണ്. ചൈനയിലാണ് സംഭവം. പതിനേഴുകാരനായ യുവാവാണ് വൃക്ക വിറ്റ് ആപ്പിളിന്‍റെ ഐഫോണും ഐപ്പാഡും വാങ്ങിയത്. വൃക്ക രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പരിശോധിച്ചപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. 2011 ഏപ്രിലിലാണ് വൃക്ക വിറ്റതെന്ന് യുവാവ് വീട്ടുകാരെ അറിയിക്കുകയും ചെയ്‍തു.
മുപ്പത്തയ്യായിരം ഡോളര്‍ രൂപയാണ് വൃക്ക വിറ്റതിലൂടെ യുവാവിന് ലഭിച്ചത്. അവയവ കച്ചവടം ചൈനയില്‍ നേരത്തെ തന്നെ നിരോധിത പ്രവര്‍ത്തനമായതിനാല്‍ അധികൃതര്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. വൃക്ക നീക്കം ചെയ്ത ഡോക്‍ടറും പ്രതികളില്‍ ഒരാളാണ്. എന്നാല്‍ വൃക്ക ആരാണ് വാങ്ങിയതെന്നോ പണം ആരാണ് നല്‍കിയതെന്നോ ഇതുവരെ വെളിവായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല