സിഗരറ്റ് ഉല്പന്നങ്ങള്‍ പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിച്ചു വില്‍ക്കുന്നതിനു ഇംഗ്ലണ്ടില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇംഗ്ലണ്ട് പൌരന്മാരുടെ പുകവലി ശീലത്തിന് തടയിടുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് ഹെല്‍ത്ത് സെക്ക്രട്ടറി ആന്‍ഡ്രൂ ലാന്‍സെലി പറഞ്ഞു. ഈ നിയമം ലംഘിക്കുന്ന ഷോപ്പ് ഉടമകല്‍ക്കെതിരെ ശിക്ഷ നടപടി ഉണ്ടാവും. നിയമം ലംഘിക്കുന്നവര്‍ 5000 പൌണ്ട് പിഴയോ അല്ലെങ്കില്‍ ജയില്‍ ശിക്ഷയോ ലഭിക്കും.
കടയുടെ മുന്നില്‍ ആകര്‍ഷകമായി നിരത്തി വെച്ചിരിക്കുന്ന വര്‍ണ സിഗരറ്റ് പാക്കറ്റുകള്‍ കുട്ടികളെ പുകവലിയിലേക്ക് ആകര്‍ഷിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഹെല്‍ത്ത് സെക്ക്രട്ടറി പറഞ്ഞു. ഗവണ്‍മെന്‍റ് കണക്ക് പ്രകാരം 300,000 കുട്ടികളാണ് ഓരോ വര്‍ഷവും പുകവലി തുടങ്ങുന്നത്. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ കണക്കാണിത്. 11 നും 15 നും ഇടക്ക് പ്രായമുള്ള കുട്ടികളില്‍ അഞ്ചു ശതമാനം കുട്ടികളും സ്ഥിരമായി പുകവലിക്കുന്നവരാണ്.
ഇപ്പോള്‍ പുകവലിക്കാരായ 39 ശതമാനം ആളുകളും 16 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് പുകവലി ശീലം ആരംഭിച്ചവരാണ് പഠനങ്ങള്‍ തെളിയിക്കുന്നു. ബി ബി സി ബ്രെക് ഫാസ്റ്റ് പ്രോഗ്രാമില്‍ പങ്കെടുത്തുകൊണ്ടു സംസാരിക്കുകയായിരുന്നു ഹെല്‍ത്ത് സെക്ക്രട്ടറി. ഇംഗ്ലണ്ടില്‍ പ്രതി വര്‍ഷം 800,000 പുകവലിക്കാര്‍ ഈ ശീലം ഉപേക്ഷിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇതില്‍ അമ്പത് ശതമാനം ആളുകള്‍ക്ക് മാത്രമേ പുകവലിയില്‍ നിന്നു രക്ഷപെടാന്‍ സാധിക്കുന്നുള്ളൂ.
ഇങ്ങനെ പുകവലി ഉപേക്ഷിക്കാന്‍ തയ്യാറുള്ള ആളുകള്‍ക്ക് വേണ്ട പിന്‍തുണ നല്കി അവരെ പുകയില രഹിത ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരണമെന്ന് ഗവണ്‍മെന്‍റ് ആഗ്രഹിക്കുന്നു. പുകയില ഉല്‍പ്പണങ്ങള്‍ കടയുടെ പിന്‍ നിരയിലേക്ക് മാറ്റുന്നതോടെ ആളുകള്‍ സാവധാനം പുകവലി ഉപേക്ഷിക്കുമെന്ന് ഗവണ്‍മെന്‍റ് പ്രതീക്ഷിക്കുന്നു. അതേസമയം പുകവലി ശീലം കുറച്ചു കൊണ്ട് വരുന്നതിനു ഇപ്പോള്‍ സ്വീകരിച്ച നടപടി ഗുണം ചെയ്യില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. ഇംഗ്ലണ്ടിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമായ പുകവലി ഇല്ലായ്മ ചെയ്യാന്‍ നടപടി സ്വീകരിക്കാണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല