ബി ബി സി-യുടെ ടി വി ലൈസന്‍സ് ഒരു വര്‍ഷം സേവനം നല്‍കുന്നില്ലെന്ന് പരാതി. ഒരു വര്‍ഷ സേവനം വാഗ്ദാനം ചെയ്തു ബി ബി സി വില്‍ക്കുന്ന ലൈസന്‍സ് കേവലം 11 മാസം പൂര്‍ത്തിയാകുമ്പോള്‍ സേവനം നിലക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 12 മാസ സേവനത്തിന് 145 പൌണ്ട് ഉപഭോക്താക്കളുടെ പക്കല്‍ നിന്നു ഈടാക്കിയാണ് ഒരു വര്‍ഷത്തെ കാലാവധി വാഗ്ദാനം ചെയ്തു ലൈസന്‍സ് കൊടുക്കുന്നത്.
പക്ഷെ പതിനൊന്നു മാസം കഴിയുമ്പോള്‍ അടുത്ത വര്‍ഷത്തെ ലൈസന്‍സ് തുക ഈടാക്കി തുടങ്ങും.ആദ്യമായി ലൈസന്‍സ് എടുക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ ഒരു മാസത്തെ തുക അധികമായി അടക്കേണ്ടി വരുന്നത്.ഇത്തരത്തില്‍ ലൈസന്‍സ് വിതരണത്തിലൂടെ ബി ബി സി പ്രതിവര്‍ഷം 25 മില്ല്യണ്‍ പൌണ്ട് അധിക വരുമാനം നേടുന്നുണ്ട്. ബി ബി സി ഉപഭോക്താക്കളോട് നിന്ദ്യമായ വഞ്ചനയാണ് കാണിച്ചതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉപഭോക്താവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 2.1 മില്ല്യണ്‍ ആളുകള്‍ ടി വി ലൈസന്‍സ് ആദ്യമായി സ്വന്തമാക്കിയെന്നാണ് കണക്ക്.
ലൈസന്‍സ് ഏജന്‍സിയില്‍ നിന്നു ലൈസന്‍സ് വിതരണത്തിനുള്ള അവകാശം ബി ബി സി ഏറ്റെടുത്തത് മുതല്‍ ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നാണ് ഉപഭോക്താക്കളുടെ പരാതി. ആദ്യ തവണ ലൈസന്‍സ് സ്വന്തമാക്കുന്ന ഉപഭോക്താക്കള്ക്കാന് ഈ പ്രശ്നം നേരിടുന്നത്. ഉപഭോക്താക്കളേ വഞ്ചിക്കുന്ന ബി ബി സി നടപടി അവസാനിപ്പിക്കണമെന്ന് ടോറി എം പി ജോണ്‍ ആവശ്യപ്പെട്ടു. 2017-ഓട് കൂടെ പ്രതിവര്‍ഷം 670 മില്ല്യന്റെ കച്ചവടം ലക്ഷ്യമിടുന്നതിനിടയിലാണ് ഈ ആരോപണം വന്നിരിക്കുന്നത്. അതേസമയം ബി ബി സി വക്താവ് ഈ ആരോപണം നിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല