1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2012

ലോകം ഇന്ന് പുതിയ രീതിയിലുള്ള വായ്പ പദ്ധതികളെ വിശ്വസിക്കുന്നു. പഴയ രീതി പിന്തുടരുന്ന ബാങ്കുകളെക്കാള്‍ ഒരു പടി മുന്‍പിലാണ് ഇന്നത്തെ മറ്റു സ്ഥാപനങ്ങള്‍ എന്ന് പറഞ്ഞാല്‍ അത് സത്യം തന്നെയാണ് എന്ന് ഏറ്റു പറയുന്ന ഒരു പിടി ഉപഭോക്താക്കളെ നമുക്ക് കാണുവാന്‍ സാധിക്കും. പീര്‍ ടോ പീര്‍ വായ്പാപദ്ധതികളും ഫണ്ടിംഗ് വൃത്തസമൂഹവും ഇതിനൊരു ഉദാഹരണം മാത്രമാണ്. ഇന്നത്തെ ജനതയുടെ ബിസിനസിനോടുള്ള താല്പര്യം കണ്ടറിഞ്ഞു സഹായിക്കുന്ന ഈ പദ്ധതികള്‍ എങ്ങിനെ ബാങ്കുകളെ വിഴുങ്ങും എന്ന് നമുക്ക് നോക്കാം.

മാനുഷിക പരിഗണനകളുള്ള വായ്പാ പദ്ധതി

ഫണ്ടിംഗ് വൃത്തസമൂഹത്തിലൂടെ മനുഷ്യത്വം ബാങ്കിംഗ് രംഗത്ത്‌ തിരിച്ചു വന്നിരിക്കയാണ് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ആഗസ്ത് 2010 ലാണ് ഇത് ആരംഭിച്ചത്. 650 ഓളം ലോണുകള്‍ ഇതിനകം തന്നെ ഇതിലൂടെ നല്‍കുവാന്‍ കഴിഞ്ഞു. 28 മില്ല്യണ്‍ തുകയാണ് ഇതിനകം ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. ചെറു വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യം വച്ചിട്ടാണ് പല സ്ഥാപനങ്ങളും ജനങ്ങള്‍ക്കായി ഇപ്പോള്‍ നിലകൊള്ളുന്നത്. തിരികെ അടക്കുന്ന പണം സേവര്‍ എന്ന പേരില്‍ ലാഭിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഫണ്ടിംഗ് വൃത്തത്തില്‍ ഇപ്പോള്‍ ഗ്രോസ് 8.3% ആണ്. വന്‍ ബാങ്കുകള്‍ 3.3% കടത്തിന് പലിശ വാങ്ങുമ്പോള്‍ ഇത് വഴി വെറും ഒരു ശതമാനത്തില്‍ താഴെയാണ് പലിശ വരികയുള്ളൂ.

സോപ്പ

ഇപ്പോഴത്തെ ഏറ്റവും വമ്പന്‍ പുതിയ വായ്പാ പദ്ധതികളുടെ രാജാവാണ് സോപ്പ. ഇത് ഒരു ഓണ്‍ലൈന്‍ വായ്പാപദ്ധതിയാണ്. 2005നു ശേഷം 190മില്ല്യണ്‍ ആണ് വായ്പയായി കൊടുത്തിട്ടുള്ളത്. ജനങ്ങളുമായി സുതാര്യമായ ഒരു ബന്ധം ഉണ്ടാക്കുക എന്നുള്ളതാണ് ഇവരുടെ മുദ്രാ വാക്യം. ഇതിലൂടെ കംപനിക്കുണ്ടായ വളര്‍ച്ച ഗംഭീരമായിരുന്നു എന്ന് ഇതിന്റെ ചീഫ്‌ ആയ ലൂയിസ് സാക്ഷ്യപ്പെടുത്തുന്നു.

നമുക്കിനി ബാങ്കുകള്‍ വേണോ?

കുറഞ്ഞ പലിശ നിരക്കില്‍ വ്യവസായങ്ങള്‍ക്ക് വായ്പകള്‍ ഇവരാല്‍ ലഭ്യമാകുമ്പോള്‍ ബാങ്കുകളില്‍ നമ്മള്‍ ക്യൂ നില്‍ക്കുന്നു. നമ്മളുടെ വാര്‍ഷിക വരുമാനം മുതല്‍ തലമുറയെ വരെ അവര്‍ പരിശോധിച്ച് മാത്രം ലോണിനു സമ്മതം മൂളുന്നു. പലിശയോ കഠിനവും. ഈ സാഹചര്യത്തിലാണ് സോപ്പ തുടങ്ങിയ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി വരുന്നത്. ഇനി ജനങ്ങള്‍ ചിന്തിക്കും ബാങ്കുകള്‍ നമ്മള്‍ക്കിനി ആവശ്യമുണ്ടോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.