സെക്കണ്ടറി സ്കൂളുകളില്‍ മതപരമായ പഠനങ്ങള്‍ കുറയുന്നതിലെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു കാന്റര്‍ബറി ആര്‍ച്ബിഷപ് ഡോ റോവന്‍ വില്ല്യംസ് ഇന്നലെ. യുവത്വത്തിന് ഇന്നവശ്യമായ പാത വെട്ടി തളിക്കുവാന്‍ മതത്തിന്റെ ആശയങ്ങള്‍ മാത്രമേ സഹായകമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസം എന്നത് ഇപ്പോഴത്തെ യുവത്വത്തിന് അത്ര സ്വീകാര്യമായ ഒന്നല്ല എങ്കിലും മറ്റൊരു കൂട്ടം ആളുകള്‍ വിശ്വാസത്തില്‍ മുറുകെ പിടിക്കുന്നത് താന്‍ അറിയുന്നുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.
ജീവിതത്തെ ഗൌരവപരമായി സമീപിക്കെണ്ടതിനെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. വിശ്വാസം എന്നത് ഇപ്പോള്‍ ജനങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. പ്രത്യേകിച്ച് ഈ വിഷമഘട്ടങ്ങളില്‍ പിടിച്ചു നില്ക്കുന്നതിനു ദൈവവിശ്വാസം ഒരു മുതല്‍കൂട്ടാകും. പല സ്കൂളുകളിലും ഇന്ന് പ്രൊഫഷന്റെ അത്രയും പ്രാധാന്യത്തോടെ തന്നെ മതത്തെക്കുറിച്ച് പഠിപ്പിക്കുന്നില്ല എന്നത് തന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായി ഇദ്ദേഹം അറിയിച്ചു. മനുഷ്യന് ജീവിതത്തില്‍ ആവശ്യം തന്നെയാണ് വിശ്വാസം എന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നു അദ്ദേഹം പറയുന്നു.
ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് മതാവബോധം നല്കുന്നതില് സ്കൂള്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതാണ് എന്ന് അദ്ദേഹം അറിയിച്ചു. 14മുതല്‍ 16 വയസു വരെയുള്ള പ്രായത്തില്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മതപഠനം നിഷേധിക്കുവാന്‍ സ്കൂള്‍ അധികൃതര്‍ക്ക് യാതൊരു അവകാശവുമില്ല. കണക്കുകള്‍ അനുസരിച്ച് നാളില്‍ ഒരു വിഭാഗം സ്കൂളുകള്‍ മതപരമായി ഒന്നും തന്നെ കുട്ടികളെ പഠിപ്പിക്കുന്നില്ല എന്നായിരുന്നു.
മൂന്നില്‍ ഒരു സ്കൂള്‍ എന്ന കണക്കില്‍ മതപഠനം ഒരു കടപ്പാട് എന്ന നിലക്ക് മാത്രമാണ് പഠിപ്പിക്കുന്നത്. യുവത്വത്തിന് ഇത് പോലുള്ള കാര്യങ്ങളില്‍ താല്പര്യമില്ല എന്നത് ചിന്തിക്കേണ്ട മറ്റൊരു കാര്യമാണ്. കര്‍ത്തവ്യ ബോധം,ബഹുമാനം,ലാളിത്യം എന്നിവ വളരുവാന്‍ മതപഠനം സഹായിക്കും എന്ന് ആര്‍ച് ബിഷപ് അറിയിച്ചു. ബ്രിട്ടണ് സംസ്ക്കാരത്തിന്റെ അടിത്തറ മതമാണ് എന്നതു തര്‍ക്കമില്ലാത്ത വിഷയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല